thiruvananthapuram local

വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചിന് മംഗലപുരത്ത് കാറിടിച്ച് കാല്‍നടയാത്രക്കാരനായ നിലമേല്‍ ഷിബിന്‍ ഭവനില്‍ സുരേഷ്ബാബു (52), 5.30ന് ഇതേസ്ഥലത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ചിറയിന്‍കീഴ് മുടപുരം പാലവിളക്കുഴി വീട്ടില്‍ അന്‍സി (27), നാന്‍സി (21), രാത്രി എട്ടിന് മടവൂരില്‍ ബൈക്കില്‍ നിന്നുവീണ് തുമ്പോട് വിഎസ് സദനത്തില്‍ ജയചന്ദ്രന്‍ (40), രാത്രി ഒമ്പതിന് നിലമേലില്‍ ബൈക്കില്‍ നിന്നുവീണ് നിലമേല്‍ കുന്നുവിള പുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍ (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീഗോകുലം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it