Flash News

വ്യത്യസ്ത നിറങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍



ന്യൂഡല്‍ഹി: ജൂലൈ 17നു നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും ബാലറ്റ് പേപ്പറിലെ നിറങ്ങള്‍ വ്യത്യാസപ്പെടും. എംപിമാര്‍ക്ക് പച്ച നിറത്തിലുള്ളതും എംഎല്‍എമാര്‍ക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുകളുമായിരിക്കും. ജൂലൈ ഒന്ന് വൈകുന്നേരം വരെ എന്‍ഡിഎയോ പ്രതിപക്ഷമോ തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചില്ലെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി ആരംഭിക്കുകയുള്ളൂ. പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തിന്റെ ജനസംഖ്യക്കനുസരിച്ചായിരിക്കും എംഎല്‍എയുടെ വോട്ട് മൂല്യം. അതേസമയം, എംപിയുടെ വോട്ട് മൂല്യം വ്യത്യാസപ്പെടുകയില്ല. ഇത് 708 ആയിരിക്കും. ബാലറ്റ് പേപ്പറുകള്‍ വ്യത്യസ്ത നിറത്തിലാവുമ്പോള്‍ തിരഞ്ഞെടുപ്പുദ്യോഗസ്ഥന് വോട്ട് മൂല്യം കണക്കാക്കി എളുപ്പത്തില്‍ വോട്ടെണ്ണാന്‍ സാധിക്കും. വോട്ടെണ്ണലിനായി ബാലറ്റ് പെട്ടികള്‍ ജൂലൈ 20ന് ഡല്‍ഹിയിലെത്തിക്കും.
Next Story

RELATED STORIES

Share it