ernakulam local

വ്യത്യസ്ത ഉല്‍പ്പന്നങ്ങളുമായി കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം

കൊച്ചി: അപൂര്‍വ്വമായ ഔഷധമൂല്യം കൊണ്ട് സമ്പന്നമായ കടല്‍ മുരിങ്ങ(ഓയിസ്റ്റര്‍)യും ഗുണമേന്മയുള്ള ഏലവും, കുരുമുളകും, ഗ്രാമ്പുവും  വിവിധ ജൈവവളങ്ങളും, ജൂട്ട് ബാഗുകളും തുടങ്ങി പൊരിച്ച ചെമ്മീനും, കക്കയുമെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുകയാണ്  കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).
മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സിഎംഎഫ്ആര്‍ഐയില്‍ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചാണ് ഭക്ഷ്യ കാര്‍ഷികപ്രകൃതിസൗഹൃദ ഉത്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തിലെ താരം കടല്‍ മുരിങ്ങയാണ് (ഓയിസ്റ്റര്‍). കര്‍ഷക സംഘങ്ങള്‍ നേരിട്ട് കൃഷിചെയ്‌തെടുക്കുന്ന കടല്‍ മുരിങ്ങ വിളവെടുത്ത ശേഷം ശുദ്ധീകരണം നടത്തിയാണ് സിഎംഎഫ്ആര്‍ഐ മേളയില്‍ വിപണനത്തിനെത്തുന്നത്. പാചകം ചെയ്യാതെ തന്നെ കഴിക്കാവുന്ന ഔഷധഗുണമേന്‍മയ്ക്ക് പേര് കേട്ട ഭക്ഷ്യവിഭവമാണ് ഇത്.  അത്യപൂര്‍വ ധാതുലവണമായ സെലീനിയം കൊണ്ട് സമൃദ്ധമായ കടല്‍ മുരിങ്ങ പോഷകസമ്പുഷ്ടമാണ്.
കായലുകളിലും ജലാശങ്ങളിലും മറ്റും തിങ്ങി നിറഞ്ഞ് മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് പ്രതിസന്ധി സൃഷ്ടിക്കുന്ന പോളപ്പായലില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാമെന്ന പുതിയ ആശയം ജനങ്ങളിലേക്കെത്തിക്കുകയാണ് ആലപ്പുഴ എസ് ഡി കോളജ് അസോസിയേറ്റ് പ്രപഫസര്‍  ഡോ. ജി നാഗേന്ദ്രപ്രഭു. പോളയില്‍ നിന്നു നിര്‍മിച്ച, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മുഖചിത്രം, ചിത്രങ്ങള്‍ വരക്കുന്നതിനുള്ള കാന്‍വാസ്, വിവിധ കര കൗശല വസ്തുക്കള്‍ എന്നിവയെല്ലാം സ്റ്റാളിലുണ്ട്. 2,500 രൂപ മുതല്‍ 7,000 രൂപ വരെയാണ് പോളപ്പായലുകൊണ്ടുണ്ടാക്കിയ കാന്‍വാസില്‍ തീര്‍ത്ത പെയിന്റിംഗുകളുടെ വില. ഇവ കൊണ്ടു നിര്‍മിച്ച മുട്ട ഡ്രേയും, ചെറിയ ചെടിച്ചട്ടിയുമുക്കെയുണ്ട് ഇവിടെ.
കൊച്ചിയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യ പ്രശ്‌നം. എന്നാല്‍ ഈ മാലിന്യം ഉറവിടങ്ങളില്‍ ശാസ്ത്രിയമായി സംസ്‌കരിക്കുന്ന വിദ്യയുമായിച്ചാണ് ഹൈ  ടെക് ബയോ ഫെര്‍ട്ടിലൈസേഴ്‌സ് ഇന്ത്യ മേളയിലെത്തിയിരിക്കുന്നത്. ജൈവ മാലിന്യം ബാക്ടീരിയ ലായനിയുടെ സഹായത്തോടെ സംസ്‌കരിച്ചു ജൈവവളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആറ് അടി നീളവും, മൂന്നടി വീതിയും, 2.5 അടി ആഴവുമുള്ള വലിയ മാലിന്യ വീപ്പയും, മാലിന്യ സംസ്‌കരണത്തിനായി സ്്രപേ ചെയ്യുന്ന  ബാക്ടീരിയ ലായനിയുമാണ് ഉറവിട സംസ്‌കരണ പദ്ധതിയുടെ അസംസ്‌കൃത വസ്തുക്കള്‍.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിന്റെ സ്റ്റാളില്‍ മായം കലരാത്തതും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ ഏലം, കുരുമുളക്, ഗ്രാന്പു, കറുവപ്പട്ട,  ജീരകം, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജന വിഭവങ്ങള്‍ ലഭ്യമാണ്. നീര, ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങ ചിപ്‌സ്, നീര ഉപയോഗിച്ചുള്ള മധുരപലഹാരങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളുമായി നാളികേര വികസന ബോര്‍ഡ് മേളയിലുണ്ട്.
Next Story

RELATED STORIES

Share it