Idukki local

വ്യത്യസ്തതകളാല്‍ കൈയടിനേടി ഒപ്പനക്കൂട്ടം

പ്രവാചകന്റെ വിവാഹ രാവുകളെ അനസ്മരിപ്പിച്ച് ഒപ്പന മല്‍സരങ്ങള്‍ വേറിട്ട കാഴ്ചയായി. മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, കുമാരമംഗലം എംകെഎന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഒപ്പനകളില്‍ ഖദീജ ബീവിയുമായുള്ള വിവാഹ നിമിഷങ്ങളാണ് പ്രതിപാദ്യമായത്. സുലൈഖ ബിവി യൂസുഫ് നബിയില്‍ അനുരക്തയാവുകയും പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചേരുകയും ചെയ്ത സ്വര്‍ഗീയ നിമിഷങ്ങളെ ദൃശ്യവല്‍കരിച്ച കുമാരമംഗലം സ്‌കൂള്‍ ടീം മല്‍സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിന്റെ മല്‍സരത്തിനിടെ ഉച്ചഭാഷിണി തകരാറിലായത് ആസ്വാദനത്തിന് തടസ്സമായി. വിധികര്‍ത്താക്കള്‍ക്കെതിരേ ഒപ്പന വേദിയില്‍ ആക്ഷേപമുണ്ടായി. തൊടുപുഴ സബ് ജില്ലയില്‍ വിധികര്‍ത്തക്കളായി എത്തിയവര്‍ തന്നെ മല്‍സരത്തില്‍ ജഡ്ജായി വന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
മല്‍സരത്തില്‍ കുമാരമംഗലം എംകെഎന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയിച്ചു. സബ് ജില്ലയില്‍ നിന്നു അപ്പീലില്‍ ജില്ലയിലെത്തിയ മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിന്റെ സംസ്ഥാന തലത്തിലേക്കുള്ള അവസരം നഷ്ടമായി. വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സംഘാടകര്‍ക്കിടയിലെ പാളിച്ചകള്‍ പരിഹരിക്കണമെന്ന് മല്‍സരാര്‍ത്ഥികളും അധ്യാപകരും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it