Kottayam Local

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് പോലിസ് വാഹനം പിടിച്ചെടുത്തതായി പരാതി

കടുത്തുരത്തി: നിര്‍മാണത്തിലിരുന്ന വീടിന്റെ പരിസരം ലെവല്‍ ചെയ്‌തെടുത്ത മണ്ണ് സമീപവാസിയുടെ മുറ്റത്ത് ഇടാന്‍ കൊണ്ടു പോകുമ്പോള്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് പോലിസെത്തി വണ്ടി പിടിച്ചതായി പരാതി. മാഞ്ഞൂര്‍ സൗത്ത് പാപ്പനം തോട്ടത്തില്‍ ബ്രൈറ്റാണ് ഇതുസംബന്ധിച്ചു അധികൃതര്‍ക്ക് പരാതി നല്‍കിയത്. ബ്രൈറ്റിന്റെ പുതുതായി നിര്‍മിച്ച വീടിന്റെ പരിസരം ലെവല്‍ ചെയ്യുന്നതിനിടെ ലഭിച്ച മണ്ണ് സമീപത്ത് താമസിക്കുന്ന റബറുംകാലാ കുഞ്ഞ് ചോദിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മുറ്റത്ത് ഇടാന്‍ സൗജന്യമായി നല്‍കിയിരുന്നു. ബ്രൈറ്റ് മണ്ണ് നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞ് വാടകയ്ക്കു വിളിച്ച വണ്ടിയുമായെത്തി മണ്ണ് കയറ്റി വീട്ടിലേക്കു കൊണ്ടു പോകുമ്പോളാണ് കടുത്തുരുത്തി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലിസെത്തി വണ്ടി പിടിച്ചതെന്ന് ബ്രൈറ്റ് കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 10ന് രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ നിജസ്ഥിതി പോലിസിനെ അറിയിച്ചിട്ടും വണ്ടി വിട്ടു നല്‍കാന്‍ പോലിസ് തയ്യാറായില്ലെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് വണ്ടി പിടിക്കാന്‍ കാരണമെന്നും ബ്രൈറ്റ് പറയുന്നു. ഇതുസംബന്ധിച്ചു കലക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയതായും ബ്രൈറ്റ് പറഞ്ഞു. എന്നാല്‍ മാഞ്ഞൂരില്‍ അനധികൃതമായി മണ്ണെടുത്ത് കടത്തുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസെത്തി വണ്ടി പിടിച്ചതെന്ന് കടുത്തുരുത്തി എസ്എച്ച്ഒ കെ പി തോസംണ്‍ പറഞ്ഞു. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ആരോടും സര്‍വീസിലിരുന്ന് പെരുമാറിയിട്ടിെല്ലന്നും കെ പി തോസംണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it