Flash News

വ്യക്തിനിയമങ്ങള്‍ മൗലികാവകാശങ്ങളുടെ പേരില്‍ ചോദ്യം ചെയ്യാനാവില്ലെന്ന് ജമിയത്ത് ഉലമ സുപ്രീംകോടതിയില്‍

വ്യക്തിനിയമങ്ങള്‍ മൗലികാവകാശങ്ങളുടെ പേരില്‍ ചോദ്യം ചെയ്യാനാവില്ലെന്ന് ജമിയത്ത് ഉലമ സുപ്രീംകോടതിയില്‍
X
supremecourtന്യൂഡല്‍ഹി : വ്യക്തിനിയമങ്ങളിലെ വ്യവസ്ഥകള്‍ മൗലികാവകാശങ്ങളുടെ പേരില്‍ ചോദ്യം ചെയ്യാനാവില്ലെന്നതിനാല്‍ മുസ്ലീം വ്യക്തിനിയമത്തിലെ വിവാഹം, വിവാഹമോചനം, ജീവനാംശം തുടങ്ങിയ കാര്യങ്ങളുടെ ഭരണഘടനാ സാധുത കോടതികളുടെ അധികാരപരിധിയ്ക്കു പുറത്താണെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് സുപ്രീംകോടതിയെ അറിയിച്ചു.

മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ജമിയത്ത് ഉലമ ഇ ഹിന്ദ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേസില്‍ കേന്ദ്രസര്‍ക്കാരിനും ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് ആറാഴ്ചയ്ക്കകം അറിയിക്കണമെന്നാണു നിര്‍ദേശം.
[related]മുസ്‌ലിം വ്യക്തിനിയമത്തിലെ വിവാഹമോചനം സംബന്ധിച്ച ചട്ടങ്ങള്‍ ലിംഗവിവേചനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നു ചൂണ്ടിക്കാട്ടി ഒരു മുസ്‌ലിം സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ഏകപക്ഷീയ വിവാഹമോചനവും ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുന്നതും മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനവും അനീതിയും ലിംഗവിവേചനവുമാണോ എന്നാവും പരിശോധിക്കുക.
വ്യക്തിനിയമങ്ങള്‍ നിയമനിര്‍മാണസഭകള്‍ പാസാക്കിയതോ മറ്റേതെങ്കിലും അധികാരസ്ഥാപനം ഉണ്ടാക്കിയതോ അല്ലെന്ന് ജമിയത്ത് ഉലമ ചൂണ്ടിക്കാട്ടി. വിശുദ്ധഗ്രന്ഥങ്ങളാണ് അവയുടെ ഉറവിടം. മുസ്ലീം നിയമം വിശുദ്ധ ഖുര്‍ ആന്റെ അടിസ്ഥാനത്തിലുള്ളതാണെന്നതിനാല്‍ ഭരണഘടനയുടെ 13ാം വകുപ്പില്‍ പറയുന്ന'നിയമം'എന്ന നിര്‍വചനത്തില്‍ ഉള്‍പെടുത്താനും ഭരണഘടനയുടെ മൂന്നാം അധ്യായത്തില്‍ പറയുന്നപ്രകാരം ചോദ്യംചെയ്യപ്പെടാനാവില്ലെന്നും ജമിയത്ത് ഉലമ വാദിച്ചു.
കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ച് വിഷയത്തില്‍ ആറാഴ്ചയ്ക്കകം വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കോടതി ജമിയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it