Districts

വോഡഫോണ്‍ ജികെഎസ്എഫുമായി കൈകോര്‍ക്കുന്നു

കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഒമ്പതാമത് സീസണില്‍ ജികെഎസ്എഫ് വ്യാപാരസ്ഥാപനങ്ങളിലൂടെ നല്‍കുന്ന എല്ലാ കൂപ്പണിലും സമ്മാനം വാഗ്ദാനം ചെയ്ത് വോഡഫോണ്‍ സെല്ലുലാര്‍ ലിമിറ്റഡ് ജികെഎസ്എഫിന്റെ കമ്മ്യൂണിക്കേഷന്‍ പാര്‍ട്ണറാവുന്നു. ജികെഎസ്എഫ് കൂപ്പണുകളില്‍ നല്‍കുന്ന തദ്‌സമയ സമ്മാനങ്ങളായ പണത്തിനും സ്വര്‍ണനാണയങ്ങള്‍ക്കും പുറമെയാണ് ഈ സമ്മാനങ്ങള്‍. ജികെഎസ്എഫ് കൂപ്പണിന്റെ ഭാഗമായി ചേര്‍ത്ത വോഡഫോണ്‍ കൂപ്പണ്‍ വോഡഫോണിന്റെ ഷോറൂമില്‍ നല്‍കിയാല്‍ സൗജന്യ സിം കാര്‍ഡുകള്‍ അനുവദിക്കും. ഈ സിം കാര്‍ഡുകളില്‍ ഒരുവര്‍ഷത്തേക്ക് റീചാര്‍ജ് ചെയ്യുന്ന മുഴുവന്‍ തുകയ്ക്കുമുള്ള സംസാരസമയം ഉപഭോക്താവിനു ലഭിക്കും.
ജികെഎസ്എഫില്‍ ഇത്തവണ രജിസ്റ്റര്‍ ചെയ്യുന്ന വ്യാപാരികള്‍ക്കും വോഡഫോണ്‍ പ്രത്യേക സൗജന്യ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും പല പ്രധാന ബ്രാന്‍ഡുകളും ഇതുപോലെ ആകര്‍ഷകമായ നിരവധി പദ്ധതികളുമായി ഈ സീസണില്‍ ജികെഎസ്എഫുമായി സഹകരിക്കുമെന്ന് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് അറിയിച്ചു.ജികെഎസ്എഫ് സംസ്ഥാന കോ-ഓഡിനേറ്റര്‍ വി വിജയന്‍ സ്വാഗതവും ഈവന്റ് കോ ഓഡിനേറ്റര്‍ വി മധുസൂദനന്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it