Gulf

വോഡഫോണ്‍ ഖത്തര്‍ 50 ജീവനക്കാരെ പിരിച്ചുവിട്ടു

ദോഹ: വോഡഫോണ്‍ ഖത്തറില്‍ 50 ജീവനക്കാരെ പിരിച്ചു വിട്ടു. നിലവിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതായും റിപോര്‍ട്ടുണ്ട്. പുതിയ സാമ്പത്തിക സാഹചര്യത്തിലാണ് ഈ നടപടികളെന്ന് ദോഹന്യൂസ് റിപോര്‍ട്ട് ചെയ്തു. ജീവനക്കാരെ ഒഴിവാക്കുന്ന വിവരം വ്യക്തമാക്കി കമ്പനിയുടെ പുതിയ സിഇഒ ഇയാന്‍ ഗ്രേ ജീവനക്കാര്‍ക്ക് മെമ്മോ അയച്ചു. അഞ്ചു മാസം മുന്‍പാണ് അദ്ദേഹം സിഇഒയായി ചുമതലയേറ്റത്. കഴിഞ്ഞ രണ്ടു വര്‍ഷം മോശം പ്രകടനം കാഴ്ച്ച വച്ച ജീവനക്കാരെ ഒഴിവാക്കുന്നതായാണ് മെമ്മോയില്‍ പറയുന്നു.
ഒഴിവാക്കപ്പെട്ട ജീവനക്കാര്‍ക്ക് ഇന്നലെ മുതല്‍ തൊഴില്‍ നഷ്ടമായി. നോട്ടീസ് പിരീഡിന്റെ കാലയളവില്‍ ഇവര്‍ക്ക് മറ്റെവിടെയെങ്കിലും തൊഴിലിന് ശ്രമിക്കാവുന്നതാണ്.ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് വരുമാനത്തെ ബാധിക്കുമെന്നും പ്രതിമാസം നാട്ടിലേക്ക് അയയ്ക്കുന്ന തുകയില്‍ 20 ശതമാനം കുറവുണ്ടാകുമെന്നും ഒരു ജീവനക്കാരന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it