kozhikode local

വോട്ട് വണ്ടി കലക്ടര്‍ ഫഌഗ് ഓഫ് ചെയ്തു

കോഴിക്കോട്: ജനങ്ങളെ സമ്മതിദാനാവകാശത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലാഭരണകൂടം തയ്യാറാക്കിയ വോട്ട് വണ്ടി കലക്ടര്‍ എന്‍ പ്രശാന്ത് കലക്ടറേറ്റ് പരിസരത്ത് വച്ച് ഫഌഗ് ഓഫ് ചെയ്തു. ജനാധിപത്യം പൂര്‍ണമാവാന്‍ നിങ്ങളും വേണം, വോട്ട് ചെയ്യൂ തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന വോട്ടുവണ്ടിയില്‍ ജനങ്ങള്‍ക്ക് വോട്ടിംഗ് യന്ത്രം പരിചയപ്പെടാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്.
ഇന്നലെ കോഴിക്കോട് നഗരപ്രദേശങ്ങളിലും ബീച്ചിലും വോട്ട് വണ്ടി പ്രചാരണം നടത്തി. വോട്ടിംഗില്‍ പങ്കാളികളാവാന്‍ പ്രേരിപ്പിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ ലഘുലേഖ വോട്ട് വണ്ടിയില്‍ നിന്ന് വിതരണം ചെയ്യുന്നുണ്ട്. 'വോട്ട് കരടി'യും വോട്ട് വണ്ടിയോടൊപ്പം യാത്രചെയ്യുന്നുണ്ട്. ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ ഹുസൂര്‍ ശിരസ്തദാര്‍ ജയന്‍ എം ചെറിയാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it