wayanad local

വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി പുഴംകുനി കോളനിവാസികള്‍

സുല്‍ത്താന്‍ ബത്തേരി: കോളനിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് നൂല്‍പ്പുഴ പഞ്ചായത്തിലെ പുഴംകുനി കോളനിവാസികള്‍. കല്ലൂര്‍ ടൗണനോട് ചേര്‍ന്നുള്ള ഈ കോളനിയില്‍ കുടിവെള്ളവും വൈദ്യുതിയുമില്ല. കോളനിയിലേക്ക് എത്താന്‍ വഴി പോലുമില്ല.
പല വീടുകളും അപകടാവസ്ഥയിലാണ്. മഴക്കാലമായാല്‍ സമീപത്തുള്ള കല്ലൂര്‍ പുഴയില്‍ നിന്നു വെള്ളം കയറും. എല്ലാ മഴക്കാലത്തും വെള്ളം കയറുമ്പോള്‍ അധികൃതര്‍ എത്തി മാറ്റിപാര്‍പ്പിക്കാമെന്ന് ഉറപ്പുനല്‍കും. എന്നാല്‍, വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ പറഞ്ഞ വാക്ക് മറക്കും. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളാണെങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഇവിടെയെത്താറുള്ളത്.
Next Story

RELATED STORIES

Share it