Flash News

വോട്ട് പെട്ടിയിലായി; ഡീസലിനും പെട്രോളിനും വിലകൂട്ടി

വോട്ട് പെട്ടിയിലായി;  ഡീസലിനും പെട്രോളിനും വിലകൂട്ടി
X
petrol-oil-prices
[related] കേരളവും തമിഴ്‌നാടും അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പ് കഴിഞ്ഞതോടെ ഡീസലിനും പെട്രോളിനും വിലകൂട്ടി. ഡീസല്‍ ലിറ്ററിന് 1.26 രൂപയും പെട്രോളിന് 83 പൈസയും കൂട്ടി. കഴിഞ്ഞ ഒരു മാസത്തിനിടെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ധന വിലകൂട്ടുന്നത്.
മെയ് ആദ്യ വാരം പെട്രോള്‍ ലിറ്ററിന് ഒരു രൂപ 06 പൈസയും ഡീസലിന് 2.94 രൂപയും വര്‍ധിപ്പിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയിലുണ്ടായ വര്‍ധനവും ഡോളര്‍-രൂപ വിനിമയ നിരക്കില്‍ വന്ന വ്യത്യാസവുമാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നത്.

ഇതോടെ, ഇന്നലെ അര്‍ധരാത്രി മുതല്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 63.02 രൂപയും 51.67 പൈസയുമായി വര്‍ധിച്ചു. മറ്റു നഗരങ്ങളില്‍ നികുതിയിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് വ്യത്യാസമുണ്ടാകും.
Next Story

RELATED STORIES

Share it