Flash News

വോട്ട് ചെയ്താല്‍ ഇനി മഷി പുരട്ടുക മാര്‍ക്കര്‍ പേന

വോട്ട് ചെയ്താല്‍ ഇനി മഷി പുരട്ടുക മാര്‍ക്കര്‍ പേന
X
marker-pen
ന്യൂഡല്‍ഹി: വോട്ട് ചെയ്താല്‍ മഷി കുപ്പിയില്‍ നിന്ന് മഷിയെടുത്ത് ബ്രഷ് കൊണ്ട് വിരലില്‍ മഷിയാക്കുന്ന കാലം കഴിയാന്‍ പോവുന്നു. നഖം മുഴുവന്‍ മഷി പുരണ്ട് വൃത്തികേടാവുന്ന കാലത്തിന് അവസാനം. ഇനി മുതല്‍ വിരലില്‍ മഷി പുരട്ടുക മാര്‍ക്കര്‍ പേന കൊണ്ട്. മഷി കുപ്പിയില്‍ നിന്ന് നിന്ന് ബ്രഷ് ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ കൈയില്‍ മഷിയാക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കുന്നതാണ് പ്രധാനകാരണം. കൂടാതെ  ഓരോ കുപ്പിയില്‍ സുക്ഷിച്ച മഷി തീരുന്ന മുറയ്ക്ക്്് ഇതിലേക്ക് മഷി ഒഴിക്കുന്നതിനും സമയം എടുക്കുന്നു. നിലവില്‍ മഷി നഖത്തില്‍ പുരട്ടുമ്പോള്‍ നഖം മുഴുവന്‍  പരന്നുപോവാറുണ്ട്. ഇതും ഈ മാറ്റത്തിന്റെ കാരണമാണ്.

ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ചുള്ള മഷി പുരട്ടല്‍ ടെസ്റ്റ് ചെയ്തു കഴിഞ്ഞു. ഇത് ഏത് തിരഞ്ഞെടുപ്പിന് ഫലത്തില്‍ വരുത്തുമെന്ന കാര്യം തീരുമാനമായിട്ടില്ല. നിലവില്‍ മഷിയായി ഉപയോഗിക്കുന്നത് മൈസൂര്‍ പെയിന്റാണ്. ഈ മൈസൂര്‍ പെയിന്റ് മാര്‍ക്കര്‍ പേനയില്‍ ഉപയോഗിച്ചാണ് ഇനിമുതല്‍ മഷിപുരട്ടുക. പേന കൊണ്ട് മഷിപുരട്ടുമ്പോള്‍ പരന്ന് വൃത്തികേടാവില്ല എന്ന മെച്ചവും ഇതിനുണ്ട്. അഫഗാനിസ്താനിലെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൈസൂര്‍ പെയിന്റുപയോഗിച്ചുള്ള മാര്‍ക്കര്‍ പേനയാണ്് ഉപയോഗിച്ചത്.

1962 മുതലാണ് ഇന്ത്യയില്‍ കുപ്പിയില്‍ മഷിയാക്കി ബ്രഷ് കൊണ്ട് പുരട്ടുന്ന സംവിധാനം നിലവില്‍ വന്നത്.
വോട്ടിങില്‍ കള്ളത്തരം കാണിക്കുന്നതിനാണ് മഷി പുരട്ടല്‍ സംവിധാനം കൊണ്ടുവന്നത്. മൈസൂര്‍ പെയിന്റുപയോഗിച്ചുള്ള മഷി മായക്കാന്‍ പ്രയാസമാണ് . ഈ മഷി മാസങ്ങളോളം നില്‍ക്കും. മൈസൂര്‍ പെയിന്റിന്റെ മഷിയാണ് ലോകത്തെ ഭൂരിഭാഗം സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it