വോട്ട് ചെയ്തവര്‍ക്ക് നന്ദിപറഞ്ഞ് ഉമ്മന്‍ചാണ്ടിയും വിഎസും

തിരുവനന്തപുരം: രണ്ടുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുടനീളം യുഡിഎഫിനോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുകയും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തിലേക്കെത്തുകയും ചെയ്ത എല്ലാ മലയാളികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്കില്‍ പ്രതികരിച്ചു. തുടര്‍ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഉയര്‍ന്ന പോളിങ് ശതമാനം പ്രതിഫലിപ്പിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവന്‍പേരെയും അഭിവാദ്യം ചെയ്യുന്നതായി വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.
Next Story

RELATED STORIES

Share it