വോട്ട് കച്ചവടം: ജെഡിഎസ് എംഎല്‍എക്ക് എതിരേ കേസ്

ബംഗളൂരു: രാജ്യസഭാ തിരഞ്ഞെുപ്പില്‍ വോട്ട് മറിക്കാന്‍ പണം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് ബസവ കല്യാണയില്‍നിന്നുള്ള ജെഡിഎസ് എംഎല്‍എ മല്ലികാര്‍ജുന്‍ ഖുബക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 11ന് നടന്ന തിരഞ്ഞെടുപ്പില്‍ എംഎല്‍എ പണം നല്‍കുന്നത് സ്വകാര്യ ചാനല്‍ ഒളികാമറയിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നിയമസഭാ സെക്രട്ടറി എസ് മൂര്‍ത്തിയാണ് പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story

RELATED STORIES

Share it