thrissur local

വോട്ട് എന്റെ മൗലികാവകാശമെന്ന് ഉമ്മുസല്‍മ @ 107

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: ജനാധിപത്യ രാജ്യത്തില്‍ വോട്ട് മൗലികവകാശമാണെന്ന് ന്യൂ ജെനറേഷന് മാതൃക കാണിച്ച് 107 വയസ്സിന്റെ പ്രായം വകവെക്കാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ഉമ്മുസ ല്‍മ. മുതലമട പഞ്ചായത്തിലെ ചുള്ളിയാര്‍ ഡാം മിനുക്കംപാറ കോളനിയില്‍ നിന്നും ഓട്ടോെ്രെഡവറായ പേരക്കുട്ടിഹസ്സന്‍ മുഹമ്മദാണ് ഉമ്മുസല്‍മ യെ വോട്ടു ചെയ്യാന്‍ വേണ്ടി ചുള്ളിയാര്‍ ഡാം അസി. എന്‍ജിനീയര്‍ ഓഫിസ് ബൂത്ത് നമ്പര്‍ 157 പോളിങ് ബൂത്തിലേക്കെത്തിച്ചത്.
ഓട്ടോയില്‍ നിന്നിറങ്ങി രണ്ടുപേരുടെ കൈ പിടിച്ചാണ് ചാറ്റല്‍ മഴ വകവയ്ക്കാതെ വോട്ടു ചെയ്യണമെന്ന വാശിയോടെ പോളിങ് ബൂത്തിലേക്ക് നീങ്ങിയത്. തിരഞ്ഞെടുപ്പുകളില്‍ ഇതുവരെ വോട്ടു നഷ്ടപ്പെടുത്തിയിട്ടില്ല ഇവര്‍. തന്റെ പേരടിച്ചു വന്ന ലിസ്റ്റില്‍ വോട്ടു ചെയ്യാന്‍ തനിക്ക് മാത്രമാണ് അവകാശം എന്നാണ് ഉമ്മുസല്‍മ പറയുന്നത്. തിരഞ്ഞെടുപ്പില്‍ പുതിയ തലമുറ വോട്ടു ബഹിഷ്‌ക്കരിക്കുകയും വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് പറഞ്ഞ് നടക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യ രാജ്യത്തില്‍ ആരെ വിജയിപ്പിക്കണം ആരെ പരാജയപ്പെടുത്തണമെന്ന പൂര്‍ണ അധികാരം നമ്മള്‍ക്കാണെന്നും, അത് പൗരന്റെ മൗലികവകാശമാണെന്നും ഈ പ്രായത്തി ലും വോട്ട് ചെയ്ത് ഇവര്‍ ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it