thrissur local

വോട്ട് അസാധുവാക്കിയ സംഭവം: സിപിഎം നേതാവിന് എതിരേ നടപടി വൈകുന്നു

കൊടുങ്ങല്ലൂര്‍: എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കി ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയ സിപിഎം അംഗത്തിനെതിരേ നടപടിയെടുക്കാന്‍ മടിച്ച് പാര്‍ട്ടി നേതൃത്വം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ അസാധുവാക്കിയ മുന്‍ ഏരിയാ കമ്മിറ്റിയംഗവും ലോക്കല്‍ സെക്രട്ടറിയുമായ കെ കെ രമേഷ് ബാബുവിനെതിരേയാണ് നടപടി വൈകുന്നത്. രമേഷ് ബാബുവിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ലോക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ഏരിയാ കമ്മിറ്റി ഇതുവരേ പരിഗണിച്ചിട്ടില്ല.
എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്ത മുന്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റും ദീര്‍ഘകാലം സിപിഐ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ടി എം ഷാഫിയെ സിപിഐ നേതൃത്വം പെട്ടെന്ന് തന്നെ പുറത്താക്കിയിരുന്നു. എന്നാല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ട് അസാധുവാക്കിയ രമേഷ് ബാബുവിന്റെ നടപടി സിപിഎമ്മിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
ബിജെപിയും സിപിഎമ്മും നിരന്തരം സംഘട്ടനം നടക്കുന്ന മേഖലയാണ് എടവിലങ്ങ്. കെ.കെ രമേഷ് ബാബുവിനെയും ബിജെപി സംഘം നേരത്തെ മര്‍ദ്ദിച്ചിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ തന്നെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബിജെപി അംഗം വിജയിക്കാനുണ്ടായ സാഹചര്യം സി.പി.എമ്മിനെ സംബന്ധിച്ച് വലിയ ക്ഷീണമാണുണ്ടാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും രമേഷ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന വികാരം ശക്തമാണ്.
Next Story

RELATED STORIES

Share it