Pathanamthitta local

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളവര്‍

പത്തനംതിട്ട: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയിട്ടുണ്ട്. 1) കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റ്‌സ്, മൈക്രോ ഒബ്‌സര്‍വര്‍മാര്‍. 2) തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയവര്‍(തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപ്പെടുത്തിയ കത്ത് കൈവശമുള്ളവര്‍), നിരീക്ഷകര്‍. 3) തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥന്‍. 4) സ്ഥാനാര്‍ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ്, കൗണ്ടിങ് ഏജന്റ്.
വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മു്മ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളവര്‍ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉള്ളുവെന്ന് റിട്ടേണിങ് ഓഫിസര്‍ ഉറപ്പുവരുത്തും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പുകവലി അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍, ഐപാഡ്, ലാപ്‌ടോപ്പ് തുടങ്ങി വീഡിയോയോ, ഓഡിയോയോ റിക്കാര്‍ഡ് ചെയ്യാവുന്ന ഒരു ഉപകരണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ക്കൊഴികെ മറ്റാര്‍ക്കും അനുവദിക്കില്ല. എന്നാല്‍, വോട്ടെണ്ണല്‍ ഫലം ഔദ്യോഗികമായി കൈമാറുന്നതിനാവശ്യമായ കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ അനുവദിക്കും. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായി വീഡിയോയില്‍ ചിത്രീകരിക്കും.
പോസ്റ്റല്‍ ബാലറ്റ്
എത്തിക്കുന്നതിന്
തപാല്‍ വകുപ്പിന്റെ പ്രത്യേക സംവിധാനം
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ ഇന്ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുമ്പാായി അതത് റിട്ടേണിങ് ഓഫിസര്‍മാര്‍ മുമ്പാകെ എത്തിക്കുന്നതിന് തപാല്‍ വകുപ്പ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുമായ എസ് ഹരികിഷോര്‍ പറഞ്ഞു.
നാളെ രാവിലെ അഞ്ചുവരെ എല്ലാ ജില്ലയില്‍ നിന്നു ആര്‍എംഎസില്‍ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ ഓരോ നിയോജകമണ്ഡലങ്ങളിലെയും റിട്ടേണിങ് ഓഫിസര്‍മാര്‍ മുന്‍പാകെ എത്തിക്കുന്നതിന് ഓരോ സൂപ്പര്‍വൈസര്‍മാരെ തപാല്‍ വകുപ്പ് പ്രത്യേകമായി നിയോഗിച്ചു.
കോന്നി, റാന്നി, തിരുവല്ല, ആറന്മുള നിയോജകമണ്ഡലങ്ങളിലെ എല്ലാ പോസ്റ്റല്‍ ബാലറ്റുകളും തിരുവല്ല ആര്‍എംഎസിലും അടൂര്‍ നിയോജകമണ്ഡലത്തിലേത് കൊല്ലം ആര്‍എംഎസിലും വരും. ഇവിടെ നിന്നും ഓരോ ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനത്തില്‍ പുലര്‍ച്ചെ 5.30ന് പുറപ്പെടുകയും രാവിലെ എട്ടിനു മുന്‍പായി അതത് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് പോസ്റ്റല്‍ബാലറ്റുകള്‍ എത്തിക്കുകയും ചെയ്യും. റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസില്‍ ഡ്രോപ്‌ബോക്‌സ് ഉണ്ടായിരിക്കില്ല. പോസ്റ്റല്‍ ബാലറ്റുകള്‍ തപാലില്‍ അയയ്ക്കണമെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it