Idukki local

വോട്ടെണ്ണല്‍ ഏജന്റുമാരുടെ പട്ടിക പുറത്തിറക്കി

ഇടുക്കി: സ്ഥാനാര്‍ഥികള്‍ക്ക് എത്രവീതം വോട്ടെണ്ണല്‍ ഏജന്റുമാരെ നിയമിക്കാമെന്ന പട്ടിക ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ പുറത്തിറക്കി. ജില്ലാ പഞ്ചായത്തിന്റെ തപാല്‍ വോട്ടുകള്‍ എണ്ണുന്ന കലക്ടറേറ്റില്‍ ഓരോര്‍ത്തര്‍ക്കും മൂന്ന് വോട്ടെണ്ണല്‍ ഏജന്റിനെ നിയമിക്കാം. വോട്ടെണ്ണല്‍ നടക്കുന്ന മറ്റ് കേന്ദ്രങ്ങളില്‍ നിയമിക്കാവുന്ന പോളിങ് ഏജന്റുമാരുടെ വിവരം ചുവടെ. അടിമാലി ഡിവിഷനിലെ അടിമാലി ബ്ലോക്ക് സെന്ററിലെ അടിമാലി പഞ്ചായത്ത് ടേബിളില്‍ അഞ്ച്, വെള്ളത്തൂവല്‍ പഞ്ചായത്ത് ടേബിളില്‍ നാല്, ദേവികുളം ഡിവിഷനിലെ ദേവികുളം ബ്ലോക്ക് സെന്ററില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ടേബിളില്‍മൂന്ന്, ദേവികുളം പഞ്ചായത്ത് ടേബിളില്‍ അഞ്ച്, കാന്തല്ലൂര്‍ പഞ്ചായത്ത് ടേബിളില്‍ രണ്ട്, മറയൂര്‍ പഞ്ചായത്ത് ടേബിളില്‍ രണ്ട്, വട്ടവട പഞ്ചായത്ത് ടേബിളില്‍ രണ്ട് പേരെയും നിയമിക്കാം.
മൂന്നാര്‍ ഡിവിഷനിലെ ദേവികുളം ബ്ലോക്ക് സെന്ററിലെ ഇടമലക്കുടി പഞ്ചായത്ത് ടേബിളില്‍ രണ്ട്, മാങ്കുളം പഞ്ചായത്ത് ടേബിളില്‍ രണ്ട്, മൂന്നാര്‍ പഞ്ചായത്ത് ടേബിളില്‍ ആറ് പേരെയും അടിമാലി ബ്ലോക്ക് സെന്ററിലെ പള്ളിവാസല്‍ പഞ്ചായത്ത് ടേബിളില്‍ നാല്, ദേവികുളം പഞ്ചായത്ത് ടേബിളില്‍ ഒരാളെയും, രാജാക്കാട് ഡിവിഷനിലെ അടിമാലി ബ്ലോക്ക് സെന്ററില്‍ ബൈസണ്‍വാലി പഞ്ചായത്ത് ടേബിളില്‍ രണ്ട് പേരെയും ദേവികുളം ബ്ലോക്ക് സെന്ററില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ടേബിളില്‍ മൂന്ന്, ശാന്തന്‍പാറ പഞ്ചായത്ത് ടേബിളില്‍ മൂന്ന്, നെടുങ്കണ്ടം ബ്ലോക്ക് സെന്ററിലെ രാജാക്കാട് പഞ്ചായത്ത് ടേബിളില്‍ മൂന്ന് പേരെയും, രാജകുമാരി പഞ്ചായത്ത് ടേബിളില്‍ മൂന്ന് പേരെയും നിയമിക്കാം.
മുരിക്കാശ്ശേരി ഡിവിഷനിലെ അടിമാലി ബ്ലോക്ക് സെന്ററിലെ കൊന്നത്തടി പഞ്ചായത്ത് ടേബിളില്‍ അഞ്ച്, ഇടുക്കി ബ്ലോക്ക് സെന്ററിലെ വാത്തിക്കുടി പഞ്ചായത്ത് ടേബിളില്‍ മൂന്ന് പേരെയും, നെടുങ്കണ്ടം ഡിവിഷനിലെ കട്ടപ്പന ബ്ലോക്ക് സെന്ററിലെ ഇരട്ടയാര്‍ പഞ്ചായത്ത് ടേബിളില്‍ മൂന്ന്, നെടുങ്കണ്ടം ബ്ലോക്ക് സെന്ററിലെ നെടുങ്കണ്ടം പഞ്ചായത്ത് ടേബിളില്‍ മൂന്ന്, സേനാപതി പഞ്ചായത്ത് ടേബിളില്‍ മൂന്ന്, ഉടുമ്പന്‍ചോല പഞ്ചായത്ത് ടേബിളില്‍ മൂന്ന് പേരെയും നിയമിക്കാം. പാമ്പാടുംപാറ ഡിവിഷനിലെ നെടുങ്കണ്ടം ബ്ലോക്ക് സെന്ററിലെ കരുണാപുരം പഞ്ചായത്ത് ടേബിളില്‍ മൂന്ന്, നെടുങ്കണ്ടം പഞ്ചായത്ത് ടേബിളില്‍ മൂന്ന്, പാമ്പാടുംപാറ പഞ്ചായത്ത് ടേബിളില്‍മൂന്ന് പേരെയും, കട്ടപ്പന ബ്ലോക്ക് സെന്ററിലെ വണ്ടന്‍മേട് പഞ്ചായത്ത് ടേബിളില്‍ മൂന്ന് പേരെയും വണ്ടന്‍മേട് ഡിവിഷനിലെ കട്ടപ്പന ബ്ലോക്ക് സെന്ററിലെ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ടേബിളില്‍ രണ്ട്, ചക്കുപള്ളം പഞ്ചായത്ത് ടേബിളില്‍ നാല്, വണ്ടന്‍മേട് പഞ്ചായത്ത് ടേബിളില്‍ നാല്, അഴുത ബ്ലോക്ക് സെന്ററിലെ കുമളി പഞ്ചായത്ത് ടേബിളില്‍ നാല് പേരെയും നിയമിക്കാം.
വണ്ടിപ്പെരിയാര്‍ ഡിവിഷനിലെ അഴുത ബ്ലോക്ക് സെന്ററിലെ കുമളി പഞ്ചായത്ത് ടേബിളില്‍ നാല്, പീരുമേട് പഞ്ചായത്ത് ടേബിളില്‍ മൂന്ന്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ടേബിളില്‍ അഞ്ച് പേരെയും വാഗമണ്‍ ഡിവിഷനിലെ അഴുത ബ്ലോക്ക് സെന്ററിലെ ഏലപ്പാറ പഞ്ചായത്ത് ടേബിളില്‍ മൂന്ന്, കൊക്കയാര്‍ പഞ്ചായത്ത് ടേബിളില്‍ രണ്ട്, പീരുമേട് പഞ്ചായത്ത് ടേബിളില്‍ മൂന്ന്, പെരുവന്താനം പഞ്ചായത്ത് ടേബിളില്‍ മൂന്ന്, കട്ടപ്പന ബ്ലോക്ക് സെന്ററിലെ ഉപ്പുതറ പഞ്ചായത്ത് ടേബിളില്‍ നാല് പേരെയും നിയമിക്കാം.
ഉപ്പുതറ ഡിവിഷനിലെ കട്ടപ്പന ബ്ലോക്ക് ഡിവിഷനിലെ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ടേബിളില്‍ മൂന്ന്, കാഞ്ചിയാര്‍ പഞ്ചായത്ത് ടേബിളില്‍ നാല്, ഉപ്പുതറ പഞ്ചായത്ത് ടേബിളില്‍ മൂന്ന് പേരെയും, അഴുത ബ്ലോക്ക് സെന്ററിലെ ഏലപ്പാറ പഞ്ചായത്ത് ടേബിളില്‍ മൂന്ന് പേരെയും നിയമിക്കാം. മൂലമറ്റം ഡിവിഷനിലെ ഇളംദേശം ബ്ലോക്ക് സെന്ററിലെ ആലക്കോട് പഞ്ചായത്ത് ടേബിളില്‍ രണ്ട്, കരിമണ്ണൂര്‍ പഞ്ചായത്ത് ടേബിളില്‍ മൂന്ന്, കുടയത്തൂര്‍ പഞ്ചായത്ത് ടേബിളില്‍ രണ്ട്, വെള്ളിയാമറ്റം പഞ്ചായത്ത് ടേബിളില്‍ മൂന്ന് പേരെയും, ഇടുക്കി ബ്ലോക്ക് സെന്ററിലെ അറക്കുളം പഞ്ചായത്ത് ടേബിളില്‍ രണ്ട് പേരെയും നിയമിക്കാം. കരിമണ്ണൂര്‍ ഡിവിഷനിലെ തൊടുപുഴ ബ്ലോക്ക് സെന്ററിലെ ഇടവെട്ടി പഞ്ചായത്ത് ടേബിളില്‍ ഒന്ന്, കരിങ്കുന്നം പഞ്ചായത്ത് ടേബിളില്‍ ഒന്ന്, മണക്കാട് പഞ്ചായത്ത് ടേബിളില്‍ രണ്ട്, മുട്ടം പഞ്ചായത്ത് ടേബിളില്‍ ഒന്ന്, പുറപ്പുഴ പഞ്ചായത്ത് ടേബിളില്‍ രണ്ട് പേരെയും, ഇളംദേശം ബ്ലോക്ക് സെന്ററിലെ കരിമണ്ണൂര്‍ പഞ്ചായത്ത് ടേബിളില്‍ മൂന്ന്, കോടികുളം പഞ്ചായത്ത് ടേബിളില്‍ രണ്ട്, ഉടുമ്പന്നൂര്‍ പഞ്ചായത്ത് ടേബിളില്‍ നാല് പേരെയും തൊടുപുഴ ബ്ലോക്ക് സെന്ററിലെ കുമാരമംഗലം പഞ്ചായത്ത് ടേബിളില്‍ രണ്ട് പേരെയും നിയമിക്കാം.
പൈനാവ് ഡിവിഷനിലെ കട്ടപ്പന ബ്ലോക്ക് സെന്ററിലെ ഇരട്ടയാര്‍ പഞ്ചായത്ത് ടേബിളില്‍ നാല്, ഇടുക്കി ബ്ലോക്ക് സെന്ററിലെ കാമാക്ഷി പഞ്ചായത്ത് ടേബിളില്‍ രണ്ട്, മരിയാപുരം പഞ്ചായത്ത് ടേബിളില്‍ ഒന്ന്, വാഴത്തോപ്പ് പഞ്ചായത്ത് ടേബിളില്‍ രണ്ട് പേരെയും നിയമിക്കാം.മുള്ളരിങ്ങാട് ഡിവിഷനിലെ ഇടുക്കി ബ്ലോക്ക് സെന്ററിലെ കഞ്ഞിക്കുഴി പഞ്ചായത്ത് ടേബിളില്‍ മൂന്ന്, വാഴത്തോപ്പ് പഞ്ചായത്ത് ടേബിളില്‍ രണ്ട്, ഇളംദേശം ബ്ലോക്ക് സെന്ററിലെ കരിമണ്ണൂര്‍ പഞ്ചായത്ത് ടേബിളില്‍ ഒന്ന്, വണ്ണപ്പുറം പഞ്ചായത്ത് ടേബിളില്‍ നാല് പേരെയും നിയമിക്കാം.
Next Story

RELATED STORIES

Share it