Flash News

ഗുജറാത്ത്, ഹിമാചല്‍ ഫലം അല്‍പസമയത്തിനകം

ഗുജറാത്ത്, ഹിമാചല്‍ ഫലം അല്‍പസമയത്തിനകം
X
അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.പത്തുമണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കുമെന്നാണ് സൂചന. ഇരു സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന പോരാട്ടം. 182 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ ലഭിക്കണം. അതേസമയം, 68 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടുന്നവര്‍ക്ക് ഭരണത്തിലേറാം.


രാമക്ഷേത്രം, പാകിസ്താന്‍ അധികൃതരുമായുള്ള കൂടിക്കാഴ്ച, മണി ശങ്കര്‍ അയ്യരുടെ മോദി നീചനെന്ന പ്രയോഗം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെ നേരിട്ടത്.സംസ്ഥാനത്തെ പ്രബല വിഭാഗങ്ങളുടെ നേതാക്കളായ ഹാ ര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍ തുടങ്ങിയവരുടെ പിന്തുണ ഇത്തവണ കോണ്‍ഗ്രസ്സിനായത് മുതല്‍ക്കൂട്ടാവുമെന്നു തന്നെയാണ് കോ ണ്‍ഗ്രസ് കരുതുന്നത്.ദലിത്, സംവരണ വിഷയങ്ങളില്‍  ബിജെപി കൈക്കൊള്ളുന്ന അവഗണനയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ആയുധമാക്കിയിരുന്നു. ബിജെപിയുടെ ജനവിരുദ്ധ നിലപാടുകള്‍ മുഖ്യ ചര്‍ച്ചയാക്കി കോണ്‍ഗ്രസ് ഉയര്‍ത്തിയപ്പോള്‍ തീവ്ര ഹിന്ദുത്വ വികാരം ഉയര്‍ത്തിവിട്ടാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സാംപിളായും ഗുജറാത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നവര്‍ ഏറെയാണ്.   സംസ്ഥാനത്ത് 12 ശതമാനം വോട്ടുള്ള പട്ടീദാര്‍ സമുദായത്തിന്റെ പിന്തുണ തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുമെന്നു കരുതുന്നവരും കുറവല്ല. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടണ്ണലിന് വന്‍ സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുള്ളത്. ഒമ്പതിനു 89 സീറ്റുകളിലേക്ക് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 66.75 ശതമാനമായിരുന്നു പോളിങ്. 14നു 93 സീറ്റുകളിലേക്ക് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ 69.99 ശതമാനം പേര്‍ സമ്മതിദാനവകാശം ഉപയോഗിച്ചു. 68.41 ശതമാനമാണ് ഗുജറാത്തിലെ ആകെ പോളിങ്. ഹിമാചലില്‍ 68 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി  2820 ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തുടനീളം നിയോഗിച്ചിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകളടക്കം സ്ഥാപിച്ചാണ് വോട്ടെണ്ണല്‍. ഭരണകക്ഷിയായ കോണ്‍ഗ്രസ്സും പ്രതിപക്ഷമായ ബിജെപിയുമാണ് പ്രധാന എതിരാളികള്‍. 42 സീറ്റുകളില്‍ ബിഎസ്പിയും 14 സീറ്റുകളില്‍ സിപിഎമ്മും സ്വാഭിമാന്‍ പാര്‍ട്ടിയും ലോക് ഗാത്ബന്ധന്‍ പാര്‍ട്ടിയും ആറ് സീറ്റുകളിലും സിപിഐ മൂന്ന് സീറ്റുകളിലും മല്‍സരിച്ചു. ബിജെപിയും കോണ്‍ഗ്രസ്സും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇക്കുറി ഫലം ബിജെപിക്കനുകൂലമാവുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കളഞ്ഞ കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച  ഉണ്ടാവുമെന്നാണ്  പ്രതീക്ഷ.ഗുജറാത്തില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലെ ആറ് ബുത്തുകളില്‍ നടന്ന റീപോളിങില്‍ 78 ശതമാനത്തിലേറെ പേര്‍ വോട്ട് ചെയ്തു. വദ്ഗം, സാവ്‌ലി മണ്ഡലങ്ങളില്‍ രണ്ട് വീതം ബൂത്തുകളിലും വരംഗം, ദസ്‌ക്‌റോയി മണ്ഡലങ്ങളില്‍ ഓരോ ബൂത്തുകളിലുമാണ് വോട്ടെടുപ്പ് നടന്നത്.
Next Story

RELATED STORIES

Share it