വോട്ടെടുപ്പ്: അസമിലും ബംഗാളിലും പരസ്യങ്ങള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: മുന്‍കൂര്‍ അനുമതിയില്ലാതെ ആദ്യഘട്ട വോട്ടെടുപ്പ്. അസമിലും പശ്ചിമബംഗാളിലും ഇന്നും നാളെയും പത്രങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിവാദ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. അസമിലും ബംഗാളിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണ്. പരസ്യ നിയന്ത്രണം സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it