thrissur local

വോട്ടുവണ്ടി മണലൂരില്‍ പര്യടനം നടത്തി

തൃശൂര്‍: വോട്ടവകാശം കൃത്യമായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി എത്തിയിട്ടുള്ള വോട്ടുവണ്ടിയുടെ ബോധവല്‍ക്കരണ പര്യടനം മണലൂര്‍ നിയോജക മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി. കുന്നത്തങ്ങാടി സെന്റര്‍, കാഞ്ഞാണി, കണ്ടശ്ശാംകടവ്, വാടാനപ്പിള്ളി, വെങ്കിടങ്ങ്, മുല്ലശേരി, പാങ്ങ്, പാവറട്ടി, മറ്റം, ചൂണ്ടല്‍, കേച്ചേരി എന്നിവിടങ്ങളിലാണ് വോട്ടുവണ്ടി പ്രയാണം നടത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വോട്ട് വണ്ടി സജ്ജീകരിച്ചിട്ടുളളത്. വോട്ട് ചെയ്യുന്നതിനായി 5 ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ വോട്ടുവണ്ടിയില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, വോട്ടവകാശം മാതൃരാജ്യത്തോടുളള പൗരന്റെ കര്‍ത്തവ്യമാണെന്ന് വ്യക്തമാക്കുന്ന 10 ലധികം ആകര്‍ഷകങ്ങളായ കാര്‍ട്ടൂണുകളും വണ്ടിയില്‍ പ്രദര്‍ശിപ്പിച്ചു. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെയാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കാര്‍ട്ടുണുകള്‍ തയ്യാറാക്കിയിട്ടുളളത്. മണലൂര്‍ നിയോജക മണ്ഡലത്തിലെ കുന്നത്തങ്ങാടിയില്‍ റിട്ടേണിങ്ങ് ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ എ ഷിബു ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം കെ കിഷോര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ജെ അനീഷ്, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ പി രാജന്‍, മനക്കൊടി വില്ലേജ് ഓഫിസര്‍ ഉണ്ണികൃഷ്ണന്‍, എറവ് വില്ലേജ് ഓഫിസര്‍ കെ എസ് ബിന്ദു എന്നിവര്‍ പങ്കെടുത്തു. വോട്ടുവണ്ടി ഇന്ന് നാട്ടിക നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും.
Next Story

RELATED STORIES

Share it