Pathanamthitta local

വോട്ടുകളുടെ എണ്ണത്തില്‍ പിഴവെന്ന് ആക്ഷേപം

തിരുവല്ല: വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണത്തില്‍ പിഴവെന്ന് ആക്ഷേപം. കവിയൂര്‍ ഗ്രാമപ്പഞ്ചായത്ത് 12ാം വാര്‍ഡിലെ ശങ്കരമംഗലം പബ്ലിക് സ്‌കൂളില്‍ നടന്ന വോട്ടിങില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണത്തിലാണു പിഴവ് കണ്ടെത്തിയത്. വൈകീട്ട് 5.30ഓടെ വോട്ടിങ് അവസാനിച്ചപ്പോള്‍ യന്ത്രത്തില്‍ രേഖപ്പെടുത്തിയ ആകെ വോട്ടുകളുടെ എണ്ണം 727 ആണ്. എന്നാല്‍ ത്രിതല പഞ്ചായത്തുകള്‍ക്കായി വെവ്വേറെ സജ്ജീകരിച്ചിരുന്ന മൂന്നു യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണത്തിലാണ് വ്യത്യാസം കണ്ടത്.
ഗ്രാമപ്പഞ്ചായത്തിലേക്ക് 724 വോട്ടും ജില്ലാ പഞ്ചായത്തിലേക്ക് 725ഉം ബ്ലോക്കിലേക്ക് 726 വോട്ടും രേഖപ്പെടുത്തിയെന്നാണു യന്ത്രങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കിയത്. വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ബൂത്ത് ഏജന്റുമാരും മറ്റ് ഉദ്യോഗസ്ഥരും ആശങ്കയിലായെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. അതേസമയം മൂന്നു യന്ത്രങ്ങളും ഒരു യൂനിറ്റുമായി ബന്ധിപ്പിച്ചതാണ് അപാകതയ്ക്കു കാരണമെന്നു രാഷ്ട്രീയ കക്ഷികള്‍ ആരോപിച്ചു. ജില്ലയില്‍ ത്രികോണ മല്‍സരം നടന്ന വാര്‍ഡുകളില്‍ ഒന്നാണ് കവിയൂരിലെ 12ാം വാര്‍ഡ്. മാണി കോണ്‍ഗ്രസിലെ രാജേഷ് കാടമുറി യുഡിഎഫിനും സിപിഎമ്മിലെ അഡ്വ. രഞ്ജിത്ത് ഇടതു മുന്നണിക്കും രാജേഷ്‌കുമാര്‍ കച്ചിറമലയില്‍ ബിജെപിക്കും വേണ്ടിയും മല്‍സരിച്ച വാര്‍ഡാണിത്.
Next Story

RELATED STORIES

Share it