വോട്ടിന് മദ്യം നല്‍കി സ്വാധീനിക്കുന്നത്ചട്ടലംഘനം: കെസിബിസി

തിരുവനന്തപുരം: പണം കൊടുത്ത് വോട്ടുകള്‍ സ്വാധീനിക്കുന്നതുപോലെ തന്നെ ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മദ്യം നല്‍കി വോട്ടുകള്‍ സ്വാധീനിക്കുന്നതും പ്രചാരണപരിപാടികള്‍ക്ക് മദ്യം നല്‍കുന്നതുമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ വാര്‍ഡുകളിലും ഇക്കാര്യത്തില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയും സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുകയും വേണം. പണത്തെക്കാള്‍ കൂടുതല്‍ മദ്യമാണ് വോട്ടര്‍മാരെ സ്വാധീനിച്ചുവരുന്നത്. എക്‌സൈസ്-ഫോറസ്റ്റ്-റവന്യൂ-പോലിസ് സംവിധാനങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനായി ശക്തമായി ഉപയോഗിക്കണം. അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മദ്യദുരന്തമുണ്ടായാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരവാദിയായിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സമ്മേളനം ഡിസംബര്‍ 11, 12 തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും.
Next Story

RELATED STORIES

Share it