വോട്ടിന് പണം; സിപിക്കെതിരേ കേസ്

പട്ടാമ്പി: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ സി പി മുഹമ്മദിനെതിരേ പോലിസ് കേസെടുത്തു. പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ഡിഎഫ് പട്ടാമ്പി മണ്ഡലം സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്റെ ഇലക്ഷന്‍ ചീഫ് ഏജന്റും എല്‍ഡിഎഫ് മണ്ഡലം കണ്‍വീനറുമായ പി എം വാസുദേവന്റെ പരാതി പ്രകാരമാണ് നടപടി. മേയ് നാലിന് വിളയൂര്‍ പഞ്ചായത്തിലെ എടപ്പാലം സ്വദേശിനിയായ വീട്ടമ്മയ്ക്ക് വോട്ട് ചെയ്യാന്‍വേണ്ടി പണം നല്‍കിയതായാണ് പരാതി. എംഎല്‍എ വീട്ടമ്മയ്ക്കു പണം നല്‍കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചതായി എസ്‌ഐ ലൈസാദ് മുഹമ്മദ് അറിയിച്ചു.
Next Story

RELATED STORIES

Share it