Wayanad

വോട്ടിന്റെ പ്രാധാന്യം രേഖപ്പെടുത്താന്‍ കാന്‍വാസ് കാംപയിന്‍

കല്‍പ്പറ്റ: വോട്ടിന്റെ പ്രാധാന്യം രേഖപ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് കലക്ടറേറ്റ് പരിസരത്ത് കാന്‍വാസ് സജ്ജീകരിച്ചു.
20 മീറ്റര്‍ നീളത്തിലുള്ള കാന്‍വാസില്‍ പൊതുജനങ്ങള്‍ക്ക് വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിലുള്ള കുറിപ്പുകളെഴുതുകയോ ചിത്രങ്ങള്‍ വരയ്ക്കുകയോ ജനാധിപത്യ പ്രക്രിയയെ അനുകൂലിച്ച് കൈയൊപ്പ് രേഖപ്പെടുത്തുകയോ ചെയ്യാം. പ്രധാനമായും യുവ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാന്‍വാസ് സജ്ജീകരിച്ചത്.
ഞാന്‍ വോട്ട് ചെയ്യും, ഞാന്‍ എന്റെ വോട്ട് പാഴാക്കില്ല, വോട്ട് അവകാശമാണ്, വോട്ട് പൗരധര്‍മമാണ്, വോട്ട് ഔദാര്യമല്ല- അവകാശമാണ്- വോട്ടവകാശം വിനിയോഗിക്കുക തുടങ്ങി നിരവധി കുറിപ്പുകളും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയുടെ മുഖ്യ ആകര്‍ഷണമായ വോട്ടുമരത്തിന്റെ ചിത്രവും നിരവധി കൈയൊപ്പുകളും കാന്‍വാസില്‍ നിറഞ്ഞു.
കൈയൊപ്പ് രേഖപ്പെടുത്തി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കാന്‍വാസ് സ്ഥാപിച്ച് ആകെ 1,000 മീറ്റര്‍ കാന്‍വാസില്‍ അഭിപ്രായശേഖരണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it