malappuram local

വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങുന്നതിന് സംസ്ഥാനത്തിന് ചെലവായത് 95 കോടി

കൊണ്ടോട്ടി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രം വാങ്ങുന്നതിന് സംസ്ഥാനത്തിന് ആകെ ചെലവായത് 95 കോടി രൂപ. നിയമസഭയില്‍ കെ മുഹമ്മദുണ്ണിഹാജി എംഎല്‍എയുടെ ചോദ്യത്തിന് ലഭിച്ച ഉത്തരത്തിലാണ് വ്യക്തമായ കണക്കുകളുള്ളത്.
37,551 മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണു സംസ്ഥാനം വാങ്ങിയത്. ഇതിന് 94,48,06,630 രൂപ യന്ത്രങ്ങളുടെ വിലയാണ്. യന്ത്രങ്ങല്‍ സംസ്ഥാനത്ത് എത്തിക്കുന്നതിന് 53,15,843 രൂപയും ചെലവായി. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ആറ്റോമിക് എനര്‍ജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇലക്ട്രോണിക് കോര്‍പറോഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നാണ് വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങിയത്. 86,52,48,613 രൂപ സംസ്ഥാനം കമ്പനിക്ക് നല്‍കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് 446 സ്ഥലങ്ങളിലും, കൊല്ലം ജില്ലയില്‍ ആറിടത്തും എറണാകുളത്ത് ഒരിടത്തും തൃശൂരില്‍ 83 സ്ഥലങ്ങളിലും, കണ്ണൂരില്‍ എട്ടിടത്തും കാസര്‍കോട് ഒരിടത്തും ഒരു മണിക്കൂറിലേറെ യന്ത്രതകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.
വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ള സമയം എവിടെയും ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടില്ലെന്നും അഞ്ചുമണിക്ക് വരിയിലുണ്ടായിരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുകയാണു ചെയ്തതെന്നും എംഎല്‍എക്ക് ലഭിച്ച മറുപടിയിലുണ്ട്.
Next Story

RELATED STORIES

Share it