Flash News

വോട്ടിങ് യന്ത്രങ്ങള്‍ അട്ടിമറിക്കാനാവുമെന്ന് തെളിയിച്ച് ആം ആദ്മി എംഎല്‍എ

വോട്ടിങ് യന്ത്രങ്ങള്‍ അട്ടിമറിക്കാനാവുമെന്ന് തെളിയിച്ച് ആം ആദ്മി എംഎല്‍എ
X


ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വളരെയെളുപ്പം അട്ടിമറിക്കാനാവുമെന്ന് ഡല്‍ഹി നിയമസഭയിലെ ആം ആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജ്. മദര്‍ബോര്‍ഡില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മെഷീനില്‍ കൃത്രിമം കാണിക്കാനാകുമെന്നും ഇതിന് വെറും 90 സെക്കന്‍ഡ് മതിയെന്നും ഭരദ്വാജ് അവകാശപ്പെട്ടു. സാങ്കേതിക വിദഗ്ദനായ ഭരദ്വാജ് തന്റെ കണ്ടെത്തലുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക ഉപയോഗിച്ച് ഡല്‍ഹി നിയമസഭയില്‍ എംഎല്‍എമാര്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്തു.
മെഷീനുകളില്‍ ഉപയോഗിക്കുന്ന കോഡുകള്‍ അറിയുന്ന ആര്‍ക്കും അന്തിമ ഫലം അട്ടിമറിക്കാന്‍ സാധിക്കുമെന്ന വാദമാണ് ഭരദ്വാജ് പ്രധാനമായും മുന്നോട്ടു വെച്ചത്്്. ഗുജറാത്തില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് വിട്ടു തന്നാല്‍ പിന്നീട് ബി.ജെ.പിക്ക് ഒരു കാരണവശാലും വിജയിക്കാനാവില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.
മനുഷ്യന്‍ നിര്‍മിച്ച ഏത് ഉപകരണവും മനുഷ്യനെക്കൊണ്ട് ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന്് ഭരദ്വാജ് ചൂണ്ടിക്കാട്ടി. ഇങ്ങനെ പോയാല്‍ ജനാധിപത്യം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മെഷിനിലെ പാനലില്‍  സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കനുസരിച്ചാണ് വ്യത്യസ്തമായ കോഡുകളാണ് ക്രമീകരിക്കുന്നത്. എന്നാല്‍ മെഷീന്‍ ക്രമീകരിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും ഒരു കോഡ് തന്നെ നല്‍കാനും  ഇത് വഴി പോള്‍ ചെയ്യുന്ന എല്ലാ വോട്ടുകളും ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാന്‍ ഇടയാവുകയും ചെയ്യും.
ഇടത്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളെയും നിയമസഭയിലെ പ്രദര്‍ശനം കാണാന്‍ എ.എ.പി ക്ഷണിച്ചുവരുത്തിയിരുന്നു. ഭരദ്വാജ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ ബി.ജെ.പി എം.എല്‍.എമാര്‍ ബഹളമുണ്ടാക്കി തടയാന്‍ ശ്രമിച്ചു.  ഇതിന്റെ പേരില്‍ ബി ജെ പി എംഎല്‍എ വിജേന്ദര്‍ ഗുപ്തയെ സ്പീക്കര്‍ ഒരു ദിവസത്തേക്ക് സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുരക്ഷാ പരിധിക്കു പുറത്തുള്ള ഒരു വോട്ടിങ് യന്ത്രവും തങ്ങളുടേതല്ലെന്നാണ് ഭരദ്വാജിന്റെ വാദങ്ങളെ തള്ളിക്കൊണ്ട്് തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിനെതിരെ ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ന്നത്്. മെഷീനുകള്‍ ബി.ജെ.പിക്ക് അനുകൂലമായി അട്ടിമറിക്കപ്പെടുന്നു എന്നായിരുന്നു എ.എ.പിയുടെ ആരോപണം.
Next Story

RELATED STORIES

Share it