kannur local

വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ വാഹനം ജില്ലയിലെ ഗ്രാമങ്ങളില്‍ പര്യടനം തുടങ്ങി

കണ്ണൂര്‍: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ വാഹനം ജില്ലയിലെ ഗ്രാമങ്ങളില്‍ പര്യടനം തുടങ്ങി. കലക്ടറേറ്റ് പരിസരത്തു ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ വാഹനം ഫഌഗ് ഓഫ് ചെയ്തു.
മുഴപ്പിലങ്ങാട്, ധര്‍മ്മടം, പിണറായി, പെരളശ്ശേരി, കടമ്പൂര്‍, ചെമ്പിലോട്, അഞ്ചരക്കണ്ടി, കൂടാളി, മുണ്ടേരി പഞ്ചായത്തുകളില്‍ പര്യടനം നടത്തി. ഇന്ന് ചിറ്റാരിപ്പറമ്പ്, കോളയാട്, മാലൂര്‍, പേരാവൂര്‍, ഉളിക്കല്‍, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. നാളെ ചിറക്കല്‍, വളപട്ടണം, അഴീക്കോട്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, കണ്ണപുരം, മാട്ടൂല്‍, മാടായി, ചെറുതാഴം, കരിവെള്ളൂര്‍-പെരളം എന്നിവിടങ്ങളില്‍ പര്യടനം നടത്തി കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കും. വാഹനത്തില്‍ മള്‍ട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് മെഷിന്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.
Next Story

RELATED STORIES

Share it