malappuram local

മലപ്പുറത്ത് 250 സ്ഥലങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി ; അട്ടിമറിയെന്ന് സംശയം

മലപ്പുറം;  തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന മലപ്പുറത്ത് വോട്ടിങ് മെഷീന്‍ വ്യാപകമായി തകരാറിലായി. ഇതേ തുടര്‍ന്ന് മലപ്പുറത്തെ 250 വാര്‍ഡില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. 250 ഓളം വാര്‍ഡില്‍ വോട്ടെടുപ്പ് ഇതുവരെ തുടങ്ങിയിട്ടില്ല എന്നാണ് ഔദ്ദ്യോഗിക കണക്ക്. വോട്ടെടുപ്പ് തടസ്സപ്പെട്ടത് അട്ടിമറിയാണോ എന്ന് സംശയിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കമ്മീഷന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട. എന്നാല്‍ യന്ത്രതകരാറാണെന്നും അട്ടിമറിയല്ലെന്നും  ജില്ലാ കലക്ടര്‍ പറഞ്ഞു. അട്ടിമറിയാണെന്നാണ് മുസ് ലിം ലീഗും സൂചിപ്പിച്ചത്.

മക്കരപ്പറമ്പ് പഞ്ചായത്ത് ,  കുറ്റിപ്പുറം പഞ്ചായത്ത്,  മങ്കട പഞ്ചായത്ത് , അങ്ങാടിപ്പുറം പഞ്ചായത്ത് ,  മൂര്‍ക്കനാട് പഞ്ചായത്ത് , ആലങ്കോട് പഞ്ചായത്ത് , കുറുവ പഞ്ചായത്ത് ,  പുലാമന്തോള്‍ പഞ്ചായത്ത് , കീഴാറ്റൂര്‍ പഞ്ചായത്ത് ,തൃക്കലങ്ങോട് പഞ്ചായത്ത് , മമ്പാട് പഞ്ചായത്ത് ,  കൂട്ടിലങ്ങാടി പഞ്ചായത്ത് , വെട്ടത്തൂര്‍ പഞ്ചായത്ത് ,  പൂക്കോട്ടൂര്‍ പഞ്ചായത്ത് ,കോഡൂര്‍ പഞ്ചായത്ത് എന്നിവടങ്ങളിലെ 107 വാര്‍ഡുകളിലാണ് വോട്ടിങ് മെഷീന്‍ തകരാറിലായത്.

മലപ്പുറത്ത് വോട്ടിങ് മെഷീനുകളില്‍ പശ ഒട്ടിച്ചതായും സെലോടാപ് ഒട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ലീഗ്-കോണ്‍ഗ്രസ് മല്‍സരം നടക്കുന്ന കേന്ദ്രങ്ങളിലാണ് മെഷീന്‍ തകരാറിലായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ലീഗും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അട്ടിമറിയല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറുടെ മറുപടിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
അതിനിടെ മലപ്പുറത്ത് റീപോളിങ് തീരുമാനമായാല്‍  നാളെ തന്നെ പോളിങ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
അതിനിടെ തൃശ്ശൂരിലെ  നാലു ബൂത്തുകളില്‍ റീപോളിങിന് കലക്ടര്‍ ശുപാര്‍ശ ചെയ്തു
Next Story

RELATED STORIES

Share it