വോട്ടിങ് മെഷീന്‍ തകരാര്‍: കാരണം സര്‍ക്യൂട്ട് ബോര്‍ഡിലെ ഈര്‍പ്പം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് ബാലറ്റ് യൂനിറ്റ് സര്‍ക്യൂട്ട് ബോര്‍ഡിലെ ഈര്‍പ്പം കാരണമാണെന്ന് ഉന്നതതല അനേ്വഷണ കമ്മീഷന്‍ കണ്ടെത്തി. മുന്നൂറില്‍പ്പരം ബാലറ്റ് യൂനിറ്റുകളാണ് പ്രസ്സ് എറര്‍ മൂലം തകരാറിലായത്. ഇതുകാരണം ചില ബൂത്തുകളില്‍ പോളിങ് വൈകി ആരംഭിക്കുകയും തടസ്സപ്പെടുകയും ചെയ്തിരുന്നു. 114 ബൂത്തുകളില്‍ റീപോളിങും ആവശ്യമായി വന്നു.
ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി മുന്‍ പ്രോ വൈസ്ചാന്‍സലര്‍ പ്രഫ. കെ ആര്‍ ശ്രീവല്‍സന്‍, സി-ഡാക് ഡയറക്ടര്‍ ജനറല്‍ പ്രഫ.രജത്മൂന, സീഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി രമണി എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തിയത്. 1.12 ലക്ഷം ബാലറ്റ് യൂനിറ്റുകളില്‍ ഒരു ബാച്ചില്‍പ്പെട്ട 20000ത്തോളം യൂനിറ്റുകളിലെ സര്‍ക്യൂട്ട് ബോര്‍ഡ് ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ പ്രവര്‍ത്തന രഹിതമാകാന്‍ സാധ്യതയുണ്ടെന്നാണ് അനേ്വഷണ കമ്മീഷന്റെ നിഗമനം.
Next Story

RELATED STORIES

Share it