malappuram local

വോട്ടിങ് മെഷീനുകളുടെ ക്രമീകരണം നടത്തി



തിരൂരങ്ങാടി: വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ക്രമീകരണം നടത്തി. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് വോട്ടിങ് മെഷീന്‍ ക്രമീകരണം നടത്തിയത്. തുടര്‍ന്ന് അവ സീല്‍ ചെയ്ത് സ്‌ട്രോങ് റൂമിലേക്ക് മാറ്റി. ഒക്‌ടോബര്‍ 10 ന് രാവിലെ ഉദ്യോഗസ്ഥര്‍ക്ക് കോളജില്‍ വച്ച് ഇവ വിതരണം ചെയ്യും. കലക്ടര്‍ അമിത് മീണ, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ അമിത് ചൗധരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങള്‍. 198 വോട്ടിങ് മെഷീനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. അഡീഷനല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 165 പോളിങ് സ്‌റ്റേഷനുകള്‍ മണ്ഡലത്തില്‍ ഒരുക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇലക്്ഷന്‍ വിഭാഗം വേങ്ങര മണ്ഡലത്തിലെ വേട്ടര്‍മാര്‍ക്ക് ക്വിസ് മല്‍സരം നടത്തി. വേങ്ങര വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മല്‍സരത്തില്‍ മണ്ഡലത്തിലുള്ള 20 വോട്ടര്‍മാര്‍ പങ്കാളികളായി. മല്‍സരത്തില്‍ കെ റോഷന്‍ സെയിന്‍, ഇ കെ അബ്ദുല്‍ മജീദ്, സി ഷംനാസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇവര്‍ക്ക് യഥാക്രമം. 3000, 2000, 1000 എന്ന ക്രമത്തില്‍ ക്യാഷ് പ്രൈസ് നല്‍കി. വിജയികള്‍ക്ക് പൊതുനിരീക്ഷകന്‍ അമിത് ചൗധരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസി.കലക്ടര്‍ അരുണ്‍ കെ വിജയന്‍ സമ്മദിദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അതേസമയം, ഒക്‌ടോബര്‍ 11ന് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഫ്രൊഫഷനല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധി പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it