palakkad local

വോട്ടിങ് മെഷീനില്‍ തിരിമറി; ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നു: എസ്ഡിപിഐ

ഷൊര്‍ണ്ണൂര്‍: വോട്ടിങ് മെഷീനില്‍ തിരിമറി നടത്തി ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് എസ്ഡിപിഐ ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ നടന്ന പ്രകടനത്തിന് മുനിസിപ്പല്‍ പ്രസിഡന്റ് സിദ്ധീഖ്, ജില്ലാ സെക്രട്ടറി അബ്ദുല്‍ മജീദ്, മണ്ഡലം സെക്രട്ടറി മുസ്തഫ, മുനിസിപ്പല്‍ സെക്രട്ടറി ഷെക്കീര്‍ കല്ലിങ്ങല്‍, നഗരസഭാ കൗണ്‍സിലര്‍ ടി എം മുസ്തഫ, ത്വാലിബ് നേതൃത്വം നല്‍കി.
കര്‍ണാടകയിലെ ധാര്‍ബാദ്  മണ്ഡലത്തില്‍ ബിജെപി നേതാവിന്റെ വിജയ ഫലം പുറത്തു വന്ന ദിവസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരിന്നു. പോള്‍ ചെയ്ത വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജയം മരവിപ്പിച്ചത്. വേറൊരു മണ്ഡലത്തിലെ ഒരു ബൂത്തില്‍ ചെയ്യുന്ന വോട്ടുകളെല്ലാം താമര ചിഹ്നത്തില്‍ വീഴുന്നതായി കണ്ടെത്തുകയും ആ ബൂത്തിലെ പോളിങ് മാറ്റി വെക്കുകയും ചെയ്തിതിരുന്നു. ഇതെല്ലാം വോട്ടിങ് മെഷിനിലെ തിരിമറി കൂടുതല്‍ വ്യക്തമാവുകയാണ്.
ഇതിലൂടെ ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് എന്ന് എസ്ഡിപിഐ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ സംവിധാനം തിരിച്ചു കൊണ്ടുവരണമെന്നും എസ്ഡിപിഐ ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
ചെര്‍പ്പുളശ്ശേരി: വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്തി വിജയിക്കാനുള്ള ബിജെപിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചെര്‍പ്പുളശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ഷരിഫ്, ഹംസ തൂത, അക്ബര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it