kozhikode local

വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞം തുടങ്ങി

കോഴിക്കോട്: നിയമഭസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ അസ്ഥാനത്താണെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ചേംബറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടാനിടയുള്ള ഇരട്ടിപ്പുകള്‍, മരണപ്പെട്ടവരുടെ പേരുകള്‍, ഒന്നിലധികം സ്ഥലങ്ങളില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള വോട്ടര്‍മാരുടെ പേരുകള്‍ എന്നിവ കണ്ടെത്തി നീക്കം ചെയ്ത് പട്ടിക കുറ്റമറ്റതാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിലവിലെ പട്ടികയിലുള്ള ഇരട്ടിപ്പുകള്‍ കണ്ടെത്താന്‍ കമ്മീഷന്‍ തന്നെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം മരണപ്പെട്ടവരുടെ വിവരങ്ങള്‍ കൂടി ശേഖരിച്ച് ബൂത്ത്തല ഉദ്യോഗസ്ഥര്‍ (ബിഎ ല്‍ഒ), ബൂത്ത്തല ഏജന്റുമാര്‍ (ബിഎല്‍എ), അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധിക്കും. ഈ പ്രക്രിയ ഫെബ്രുവരി 24ഓടെ പൂര്‍ത്തീകരിക്കണം. ആവശ്യമായ പരിശോധനകള്‍ക്കു ശേഷം ബി.എല്‍.ഒമാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടവരുടെ പേരുകള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ 27ന് പ്രസിദ്ധീകരിക്കും. സൂക്ഷ്മപരിശോധനയുടെ അടിസ്ഥാനത്തില്‍ 28 മുതല്‍ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തുതുടങ്ങും.
ഇതിനു ശേഷവും പരാതികളുണ്ടെങ്കില്‍ പരിഹരിക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളുള്ളവരും ഒന്നിലധികം സ്ഥലങ്ങളില്‍ പട്ടികയില്‍ പേരുള്ളവരും സ്വമേധയാ തെറ്റുതിരുത്തിക്കാന്‍ മുന്നോട്ടുവരണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it