വോട്ടര്‍ പട്ടിക: പ്രവാസികളെ ഒഴിവാക്കുന്നത് തടയണമെന്ന് ലീഗ്

കോഴിക്കോട്: പ്രവാസികളെ കൂട്ടമായി വോട്ടര്‍ പട്ടികയില്‍നിന്നു നീക്കംചെയ്യുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഇക്കാര്യം ഉന്നയിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. നിലവില്‍ വോട്ടര്‍ പട്ടികയിലുള്ള മുഴുവന്‍ പ്രവാസികളുടെയും പേര് നിലനിര്‍ത്തുന്നതിനും നീക്കംചെയ്തവരുടെ പേരുകള്‍ പുനസ്ഥാപിക്കുന്നതിനും കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it