kasaragod local

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസാനനിമിഷം വരെ കാത്തിരിക്കരുത്: ജില്ലാ കലക്ടര്‍

കാസര്‍കോട്: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളതുകൊണ്ടു മാത്രം വോട്ടു ചെയ്യാനാവില്ലെന്നും വോട്ട് ചെയ്യണമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കണമെന്നും ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വൈബ് സൈറ്റിലെ ംംം.രലീ.സലൃമഹമ.ഴീ്.ശി ലെ റോള്‍സേര്‍ച്ച് സംവിധാനം വഴിയും കലക്ടറേറ്റ്, താലൂക്ക് ഓഫിസുകളിലെ ടച്ച് സ്‌ക്രീന്‍ സംവിധാനം വഴിയും ബൂത്ത് തല ഉദ്യോഗസ്ഥരുടെ പക്കലുളള അച്ചടിച്ച വോട്ടര്‍ പട്ടിക പരിശോധിച്ചും പേരുണ്ടോയെന്ന് ഉറപ്പുവരുത്താം.
മൊബൈല്‍ ഫോണില്‍ നിന്ന് 54242 എന്ന നമ്പരിലേക്ക് ഋഘഋ< ടുമരല> തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എസ്എംഎസ് അയച്ച് വിവരങ്ങള്‍ അറിയാം. തിരഞ്ഞെടുപ്പ് കോള്‍ സെന്ററിലേക്ക് ടോള്‍ഫ്രീ നമ്പര്‍ 1950 ല്‍ വിളിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പറഞ്ഞാലും വിവരം ലഭ്യമാകും.
വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും സ്ഥലം മാറി പേര് ചേര്‍ക്കുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഈമാസം പതിനാലു വരെ സ്വീകരിക്കും. ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന് വെബ് സൈറ്റിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്ക് വഴി ഏതു സമയത്തും അപേക്ഷ സമര്‍പ്പിക്കാം.
2016 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പൊതു ജനങ്ങള്‍ക്ക് നേരിട്ടോ ജില്ലാ,താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിലെ വോട്ടര്‍ സഹായകേന്ദ്രങ്ങള്‍ വഴിയോ സൗജന്യമായി ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് 25 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കരുത്. ഒരുമിച്ച് വെബ്‌സൈറ്റില്‍ തടസ്സം നേരിടുന്നതിന് കാരണമായേക്കാം.
അതിനാല്‍ ഉടന്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണം. രാഷ്ട്രീയകക്ഷി പ്രതിനിധികളും പൊതുജനങ്ങളും ഇക്കാര്യത്തില്‍ സുതാര്യത പുലര്‍ത്തണമെന്നു ം കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it