വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം; തെളിവ് ഹാജരാക്കുമെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശ്: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ ബിജെപി വന്‍തോതില്‍ കൃത്രിമത്വം കാണിച്ചെന്ന് കോണ്‍ഗ്രസ്. 60 ലക്ഷം വ്യാജ വോട്ടര്‍മാരുടെ തെളിവുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഹാജരാക്കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ് പറഞ്ഞു.
24 ശതമാനം മാത്രം ജനസംഖ്യാ വര്‍ധനയുള്ള സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ 40 ശതമാനം വര്‍ധന എന്തുകൊണ്ടാണെന്ന് കമല്‍നാഥ് ചോദിച്ചു. ഈ ക്രമക്കേടിനെതിരേ പരാതിപ്പെടാന്‍ ബിജെപി തയ്യാറാവാത്തത് എന്തെന്നും അദ്ദേഹം ചോദിച്ചു. അഞ്ചു കോടി വോട്ടര്‍മാരുള്ള മധ്യപ്രദേശില്‍ 12 ശതമാനവും വ്യാജമാണ്. 230 നിയമസഭാ മണ്ഡലങ്ങളുള്ള മധ്യപ്രദേശില്‍ അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് എല്ലാ ക്രമക്കേടുകളും പരിഹരിച്ച് ന്യായമായ തിരഞ്ഞെടുപ്പ് സാധ്യമാക്കണമെന്നും കോണ്‍ഗ്രസ് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പട്ടു.
Next Story

RELATED STORIES

Share it