വോട്ടര്‍മാര്‍ക്ക് ബൈക്ക് വാഗ്ദാനം; സ്ഥാനാര്‍ഥിക്കെതിരേ കേസ്

ജനുന്‍പൂര്‍: ഉത്തര്‍പ്രദേശ് ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മോട്ടോര്‍ ബൈക്കുകള്‍ വാഗ്ദാനംചെയ്ത സ്വതന്ത്ര സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ക്ഷേത്ര പഞ്ചായത്തംഗം ആനന്ദകുമാര്‍ റോയിയുടെ പരാതിപ്രകാരമാണ് പോലിസ് കേസെടുത്തത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ യോഗേന്ദ്ര പ്രസാദിനും മറ്റൊരാള്‍ക്കുമെതിരെയാണ് കേസ്. ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലെ 36 സീറ്റുകളിലേക്ക് നാളെയാണ് വോട്ടെടുപ്പ്.
Next Story

RELATED STORIES

Share it