വോട്ടര്‍മാരെ വിഭജിക്കാന്‍ ബിജെപി ശ്രമം: തൃണമൂല്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയും ആര്‍എസ്എസ്സും വോട്ടര്‍മാരെ വിഭജിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സദ്ഭരണത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ അവര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് ദെരക് ഒബ്രിയന്‍ ആരോപിച്ചു.
ഏതാനും ദിവസം മുമ്പ് മധ്യ ഡല്‍ഹിയിലെ ചിലയിടങ്ങളില്‍ 'മമത നീറോ, ബംഗാള്‍ കത്തുന്നു' എന്നെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വോട്ടര്‍മാരെ വിഭജിക്കാനുള്ള ഈ പ്രചാരണങ്ങള്‍ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും സൃഷ്ടികളാണ്. മാള്‍ഡ സംഭവത്തിനു ശേഷമാണ് ഈ പ്രചാരണം ശക്തിപ്രാപിച്ചത്. ഒബ്രിയന്‍ പറഞ്ഞു.വലതുപക്ഷ സംഘടനാ നേതാവ് വിദ്വേഷപ്രസംഗം നടത്തിയതിനെ തുടര്‍ന്നാണ് മാള്‍ഡയില്‍ അക്രമം നടന്നത്. പ്രതിഷേധക്കാര്‍ കാലിച്ചക് പോലിസ് സ്‌റ്റേഷനും നിരവധി വാഹനങ്ങള്‍ക്കും തീവയ്ക്കുകയും ചെയ്തിരുന്നു
Next Story

RELATED STORIES

Share it