Flash News

വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്കും കൈകോര്‍ക്കുന്നു

വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്കും കൈകോര്‍ക്കുന്നു
X
ecfb

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഫേസ്ബുക്കിന്റെ സഹായം പ്രയോജനപ്പെടുത്തും. ഇതുസംബന്ധിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്കും തമ്മില്‍ ധാരണയായി. തെരഞ്ഞെടുപ്പിന്റെ തലേദിവസമായ മെയ് 15 ന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ന്യൂസ്ഫീഡില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുകയും വോട്ട്‌ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഓര്‍മ്മപ്പെടുത്തല്‍ (റിമൈന്‍ഡര്‍) ഫേസ്ബുക്ക് പ്രസിദ്ധീകരിക്കും. തെരഞ്ഞടുപ്പില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇതു സഹായകമാകുമെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇകെ മാജി പറഞ്ഞു. [related]
Next Story

RELATED STORIES

Share it