malappuram local

വോട്ടര്‍പ്പട്ടികയില്‍ 30 വരെഓണ്‍ലൈനായി പേര് ചേര്‍ക്കാം

മലപ്പുറം: നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള വോട്ടര്‍പ്പട്ടികയില്‍ നവംബര്‍ 30 വരെ ഓണ്‍ലൈനായി പേര് ചേര്‍ക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു. രലീ.സലൃമഹമ.ഴീ്.ശി വഴിയാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പുതുതായി പേര് ചേര്‍ത്ത വോട്ടര്‍മാരും നിയമസഭാ തിരഞ്ഞെടുപ്പിന് പട്ടികയില്‍ പേര് ചേര്‍ക്കണം. 2016 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി കരട് വോട്ടര്‍പ്പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക ജില്ലാ ഇലക്ഷന്‍ വിഭാഗത്തിലും താലൂക്ക് ഓഫിസുകളിലും പരിശോധനയ്ക്ക് ലഭിക്കും.
വെബ്‌സൈറ്റ് വഴിയും ജില്ലാ-താലൂക്ക് ഓഫിസുകളിലെ ടച്ച് സ്‌ക്രീന്‍ വഴിയും പരിശോധിക്കാം. കരട് വോട്ടര്‍ പട്ടികയുടെ ഹാര്‍ഡ്/സോഫ്റ്റ് കോപ്പി അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫിസുകളില്‍ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
കരട് പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും ആക്ഷേപങ്ങളും നവംബര്‍ 30 വരെ ഓണ്‍ലൈനായി സ്വീകരിക്കും. പേര് ചേര്‍ക്കല്‍ (ഫോം-6), പ്രവാസികളുടെ പേര് ചേര്‍ക്കല്‍ (ഫോം-6 എ), തെറ്റ് തിരുത്തല്‍ (ഫോം-8), സ്ഥലംമാറ്റം (ഫോം-8 എ) എന്നിവയെല്ലാം ഓണ്‍ലൈനായി നിര്‍വഹിക്കാം. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാനുള്ള അപേക്ഷ (ഫോം-7) താലൂക്ക്- വില്ലേജ് ഓഫിസുകളില്‍ നേരിട്ട് തന്നെ നല്‍കണം. ഡിസംബര്‍ 10 നകം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് ജനുവരി 11 ന് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പ്പട്ടിക പുതുക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പ്പാര്‍ട്ടികള്‍ പ്രചാരണം നടത്തണമെന്നും ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it