thrissur local

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി നാലു ദിവസം കൂടി

തൃശൂര്‍: ഏപ്രില്‍ 19ന് രാത്രി 12 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കുന്നവര്‍ക്ക് മെയ് 16ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിര െഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കിയവരെയാണ് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുക.
വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി മാത്രമേ ഇതിലേക്ക് അപേക്ഷ നല്‍കാന്‍ കഴിയുകയുളളു. സ്വന്തമായി ഓണ്‍ലൈന്‍ അപേക്ഷ കൈകാര്യം ചെയ്യാന്‍ ബുദ്ധമുട്ടുളളവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസുകളിലും അതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇത്കൂടാതെ തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയില്‍ തുറന്നിട്ടുളള കലക്‌ട്രേറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പ്രദര്‍ശന സ്റ്റാളിലും ഇതിനുളള അപേക്ഷ നല്‍കാം. വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഓരോ പകര്‍പ്പുകളും സ്വന്തം വീട്ടിലേയോ തൊട്ടടുത്ത വീട്ടിലെയോ ഏതെങ്കിലും ഒരംഗത്തിന്റെ വോട്ടര്‍ കാര്‍ഡ് നമ്പറും കരുതിയിരിക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ന ാമനിര്‍ദ്ദേശപത്രിക സ്വീകരിക്കുന്ന അവസാന തിയ്യതിയായ ഏപ്രില്‍ 29ന് 10 ദിവസം മുമ്പ് വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം അനുവദിക്കാനാണ് കമ്മീഷന്‍ തീരുമാനിച്ചിട്ടുളളത്.
Next Story

RELATED STORIES

Share it