thrissur local

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ ഊര്‍ജിതമാക്കും

തൃശൂര്‍: ജില്ലയില്‍ പ്രായപൂര്‍ത്തിവോട്ടവകാശംനേടിയ മുഴുവന്‍ യുവതീയുവാക്കളേയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ തുടങ്ങി. ജില്ലയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍കേന്ദ്രീകരിച്ച് വോട്ടര്‍മാരെ ചേര്‍ക്കാനും നടപടി സ്വീകരിച്ചു വരികയാണ്.
റഗുലര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നേരത്തെ നടപ്പാക്കി പോന്ന പദ്ധതിയുടെ പ്രയോജനം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ലഭ്യമാവാത്ത സാഹചര്യത്തിലാണ് ഇത്. ഇതിനായി വിദ്യാഭ്യസ സ്ഥാപനങ്ങളുടെ മേഖല തിരിച്ച് വിദ്യാര്‍ഥികളെ ഓര്‍ഡിനേറ്റര്‍മാരായി നിയമിക്കും.
പ്രത്യേകം ദിവസം നിശ്ചയിച്ച ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളിലെത്തി പേര് ചേര്‍ക്കും. ചാവക്കാട്, തലപ്പിള്ളിതാലൂക്കുകളിലെ സമാന്തര കോളേജുകളുടെ പ്രതിനിധികളുടെ പ്രത്യേകയോഗത്തിലാണ് തീരുമാനം.
കുന്ദംകുളം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ 15 ലധികം സ്ഥാപനങ്ങലുടെ പ്രതിനിധികള്‍ സംബന്ധിച്ചു. കൂടുതല്‍ പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്ന കോര്‍ഡിനേറ്റര്‍ക്കും 100 ശതമാനം പേരെ ചേര്‍ക്കുന്ന കോളേജുകള്‍ക്കും പ്രത്യേക അവാര്‍ഡ നല്‍കും. 18നും 19നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷം പേര്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഈ പ്രായ പരിധിയില്‍പ്പെട്ട 54 000 പേര്‍ മാത്രമാണ് വോട്ടര്‍ പട്ടികയിലുള്ളത്.
യോഗത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടികലക്ടര്‍ ജെയിംസ് മാത്യു സംസാരിച്ചു. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് പുറമെ ചാവക്കാട് അഡീഷണല്‍ തഹസില്‍ദാര്‍ ബ്രീജകുമാരി, തലപ്പിള്ളി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗംഗാധരന്‍, ചാവക്കാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രേമന്‍ സംബന്ധിച്ചു. വരും ദിവസങ്ങളില്‍വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടിഊര്‍ജ്ജിതമാക്കാനും തീരുമാനമായി.
Next Story

RELATED STORIES

Share it