വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യരെ പരിഗണിക്കും: ഹിലരി

വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കായി സ്ത്രീകളടക്കം ഏറ്റവും യോഗ്യരായവരെ പരിഗണിക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍. ആരാണ് എന്നതല്ല, അവര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതാണ് പരിഗണിക്കുകയെന്നും സിഎന്‍എന്‍ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
എന്നാല്‍, എപ്പോഴാണ് വൈസ് പ്രസിഡന്റിനെ നിര്‍ദേശിക്കുക എന്ന് ഹിലരി വ്യക്തമാക്കിയില്ല. പാര്‍ട്ടിയിലെ എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സിനൊപ്പമുള്ളവരുടെയും പിന്തുണ ഉറപ്പിക്കും. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഹിലരി പറഞ്ഞു.
Next Story

RELATED STORIES

Share it