Gulf

വൈസ്മെന്‍ ഇന്റനാഷനല്‍ ചിത്രരചനാ മല്‍സരം

വൈസ്മെന്‍ ഇന്റനാഷനല്‍ ചിത്രരചനാ മല്‍സരം
X


ദമ്മാം: ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന വൈസ്മെന്‍ ഇന്റര്‍നാഷനല്‍ സൗദി ഘടകം കുട്ടികള്‍ക്കായി ചിത്രരചനാ മല്‍സരം സംഘടിപ്പിച്ചു. അബ്ദുല്ല ഫുആദ് കോംപൗണ്ടില്‍ നടന്ന സേര്‍ച്ച് ദ ആര്‍ട്ടിസ്റ്റ് മല്‍സരത്തില്‍ വിവിധ വിഭാഗങ്ങളിലായി നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. എഡിത് റോസ്, ഡെമിന്‍ ഷാജി ലൂക്കോസ് (സീനിയര്‍), സംവൃത സുരേഷ്‌കുമാര്‍, ആന്‍ മരിയ സെബിന്‍ (ജൂനിയര്‍), ജോമല്‍ പി ജോസ്, സ്റ്റിഫാനി ജേക്കബ് (സബ് ജൂനിയര്‍), ആര്യ ദേവ് സുരേഷ്‌കുമാര്‍, കരുണ സതീഷ് (കിഡ്സ്) വിജയികളായി. സമാപന ചടങ്ങ് മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് വര്‍ഗീസ് അധ്യക്ഷനായിരുന്നു. ജോസഫ് മാത്യു, റാണി റാഫി ആശംസകള്‍ നേര്‍ന്നു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് ട്രോഫികളും വിതരണം ചെയ്തു. ഷൈണ്‍ മാഞ്ഞൂരാന്‍ സ്വാഗതവും മാത്യു പീറ്റര്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it