kannur local

വൈശാഖോല്‍സവത്തിനിടെ കൊട്ടിയൂരില്‍ അഗ്നിബാധ; കൈയ്യാലകള്‍ കത്തിനശിച്ചു



ഇരിട്ടി: വൈശാഖോല്‍സവം നടക്കുന്ന അക്കരെകൊട്ടിയൂരില്‍ വന്‍ അഗ്‌നിബാധ. മൂന്നു കൈയ്യാലകള്‍ പൂര്‍ണമായും രണ്ട് കൈയ്യാലകള്‍ ഭാഗികമായും കത്തി നശിച്ചു. കുളങ്ങരേത്ത്, ആക്കല്‍ തറവാട്ടുകാരുടേയും പൂവം നമ്പീശന്റെയും കയ്യാലകള്‍ പൂര്‍ണമായും തിട്ടയില്‍ തറവാട്ടുകാരുടെയും ചെയര്‍മാന്‍ ബാലന്‍ നായരുടേയും കൈയ്യാലകള്‍ ഭാഗികമായുമാണ്  കത്തി നശിച്ചത്്. വേളണ്ടിയര്‍മാരുടെയും പോലിസിന്റെയും ജനങ്ങളുടെയും ശ്രമഫലമായി പെട്ടെന്ന് തീ അണക്കാന്‍ കഴിഞ്ഞതുമൂലം വന്‍അടപടം ഒഴിവായി. ഇന്നലെ ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. കയ്യാലക്കകത്തെ അടുപ്പില്‍ നിന്നും തീപടര്‍ന്നതാവാമെന്നാണു പ്രാഥമിക നിഗമനം. മുളയും ഞെട്ടിപ്പനയോലകളും മറ്റും കൊണ്ടാണ് കൈയ്യാലകള്‍ പണിയുന്നത്.  കൈയ്യാലകള്‍ക്കകത്ത്  ഉല്‍സവം തുടങ്ങിയാല്‍ ഇത് കഴിയുന്നതുവരെ 27 ദിവസവും അതാതു സ്ഥാനികരും അവരുടെ ബന്ധുക്കളും മറ്റും സ്ഥിരമായി ഉണ്ടാവും. ഇവര്‍ക്ക് വിശ്രമിക്കാനുള്ള  പായകളും  കിടക്കകളും  ഭക്ഷണ പാത്രങ്ങളും മറ്റും ഇതിനകത്താണ് സൂക്ഷിക്കുന്നത്. തീ പിടിച്ച കൈയ്യാലകള്‍ക്കകത്തെ ഇത്തരം വസ്തുക്കളെല്ലാം കത്തി നശിച്ചു.
Next Story

RELATED STORIES

Share it