malappuram local

വൈറല്‍ പനി രോഗബാധ നിയന്ത്രണ വിധേയമാക്കി

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ 31 ഡിവിഷന്‍ നെടിയിരുപ്പ് കുന്നത്തുപ്പറമ്പ് പടര്‍ന്നു പിടിച്ച വൈറല്‍ പനി രോഗ ബാധ നിയന്ത്രണ വിധേയമാക്കി. നൂറില ധികം രോഗികിള്‍ കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രിയിലും,പരിസരത്തെ സ്വകാര്യ ആശുപത്രിയിലും,കോഴിക്കോട് മെഡിക്കല്‍ കോളിളജിലുമായി ചികില്‍സയിലാണ്.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ വി ഉമ്മര്‍ ഫാറൂഖ് ,ടെക്‌നിക്കല്‍ അസി. എം വേലായുധന്‍ ,കൊണ്ടോട്ടി നഗര സഭ ചെയര്‍മാന്‍ സി നാടികുട്ടി, പ്രതിപക്ഷ നേതാവ് യു മുഹമ്മദ് ഷാ എന്നിവരുടെ നേതൃത്വത്തില്‍ നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പകര്‍ച്ചവ്യാധി അവലോകന യോഗം ചേര്‍ന്നു. രോഗ ബാധ റിപോര്‍ട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം രോഗ നിയന്ത്രണ പ്രവര്‍ത്തരനം നടത്തി .ആശുപതിയില്‍ അഡ്മിറ്റ് ചെയ്ത അഞ്ചു പേരുടെ രക്ത സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി അയച്ചു. കൊണ്ടോട്ടി അഡ്മിറ്റ് ചെയ്ത രോഗികളെ ഡി എം ഒ ഡോ ഉമ്മര്‍ ഫാരുഖ്, നഗര സഭ ചെയര്‍മാന്‍ നാടികുട്ടി, ടെക്‌നിക്കല്‍ അസി. എം വേലായുധന്‍ തുടങ്ങിയവരുടെ നേത്രത്വത്തില്‍ സന്ദര്‍ശിച്ചു.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ഭക്ഷണ കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം, കൊതുക് നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവ ശീലമാക്കണമെന്നു ഡിഎംഒ നിര്‍ദേശിച്ചു.മണ്ണാരില്‍ എല്‍പി സ്‌കൂളില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ഡോ അബൂബക്കര്‍ നാലകത്ത് ഡോ ബി നജീം ഡോ.സുരേഷ്ബാബു. സി,ഡോ സൈതാലികുട്ടി, എന്നിവര്‍ രോഗികളെ പരിശോധിച്ചു.ആരോഗ്യ ബോധ വല്‍ക്കരണ പരിപാടികള്‍ക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ശ്രീ പ്രകാശ്,പ്രാഥമികാരോഗ്യ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍്മാരായ കെ സത്യന്‍, വി പി ദിനേശ്,സി രാജന്‍ ശിവദാസന്‍,സി കെ അബ്ദുല്‍ ലത്തീഫ്,സൈനബ,രമണി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it