malappuram local

വൈറല്‍ പനി: കോഡൂരില്‍ ശുചീകരണവും ബോധവല്‍ക്കരണവും ശക്തമാക്കും

കോഡൂര്‍: നിപാ വൈറസ്, ഡെങ്കിപ്പനി, ഡിഫ്തീരിയ എന്നിവക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് കര്‍മപദ്ധതി തയ്യാറാക്കി. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി വിളിച്ച യോഗത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
സ്‌കൂളുകളിലേയും അങ്കണവാടികളിലെയും കിണറുകളില്‍ ക്ലോറിനേഷന്‍, പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങളും കെട്ടിനില്‍കുന്ന ജലാശയങ്ങളും നീക്കംചെയ്യല്‍, മുഴുവന്‍ വീടും പരിസരവും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കല്‍, ബോധവത്കരണ ലഘുലേഖകളുടെ വിതരണം, വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കും.
ജനപ്രതിനിധികള്‍, സ്‌കൂള്‍ പ്രഥമാധ്യാപകര്‍, ആരോഗ്യകേന്ദ്രം ജീവനക്കാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗം പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ രമാദേവി അധ്യക്ഷയായി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡേനാ. ഷംസുദ്ദീന്‍ പുലാക്കല്‍ ക്ലാസ്സെടുത്തു.
അംഗങ്ങളായ കെ എം സുബൈര്‍, എം ടി ബഷീര്‍, സജ്‌നാമോള്‍ ആമിയന്‍, കെ മുഹമ്മദലി, സെക്രട്ടറി കെ പ്രേമാനന്ദന്‍, ജെഎച്ച്‌ഐമാരായ സി ഹബീബ്‌റഹ്മാന്‍, സുരേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it