ernakulam local

വൈപ്പിന്‍ സമ്പൂര്‍ണ വൈദ്യുതീകൃത മണ്ഡലമായി പ്രഖ്യാപിച്ചു



വൈപ്പിന്‍: വൈപ്പിന്‍ നിയോജക മണ്ഡലത്തെ സമ്പൂര്‍ണ വൈദ്യുതീകൃത മണ്ഡലമായി എസ് ശര്‍മ്മ എംഎല്‍എ പ്രഖ്യാപിച്ചു.  രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യൂതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിനായി എല്ലാ’ഭവനങ്ങളും വൈദ്യുതീകരിക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം യാഥാര്‍ഥ്യമാക്കുക എന്നതാണ് സമ്പൂര്‍ണ വൈദ്യുതീകരണം ഏറ്റെടുക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ലക്ഷ്യമിട്ടത്. മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, കടമക്കുടി എന്നീ എട്ട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് 29,91,519 രൂപയാണ് എസ്റ്റിമേറ്റ് തുക. 2824 മീറ്റര്‍ എല്‍ടി ലൈനും 11,850 മീറ്റര്‍ വെതര്‍ പ്രൂഫ് വയറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് 474 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. ഇതില്‍ 307 ബിപിഎല്‍ കുടുംബങ്ങളും 117 പട്ടികജാതി കുടുംബങ്ങളും ആറ് പട്ടികവര്‍ഗ കുടുംബങ്ങളും ഉള്‍പ്പെടുന്നു.കുഴുപ്പിള്ളി ഓസ്റ്റിന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കെഎസ്ഇബി ചെയര്‍മാന്‍ ഡോ. കെ ഇളങ്കോവന്‍ അധ്യക്ഷനായി. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ സി വി നന്ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രാന്‍സ്മിഷന്‍ വിഭാഗം ഡയറക്ടര്‍ പി വിജയകുമാരി മുഖ്യപ്രഭാഷണം നടത്തി. ഇടപ്പിള്ളി ബ്ലോക്ക് പ്രസിഡന്റ് എം ആര്‍ ആന്റണി, ജില്ലാ പഞ്ചായത്തംഗങ്ങളായ അയ്യമ്പിള്ളി ഭാസ്‌കരന്‍, റോസ് മേരി ലോറന്‍സ്, സോണ ജയരാജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ രാധാകൃഷ്ണന്‍, രജിത സജീവ്, കെ യു ജീവന്‍മിത്ര, ഇ പി ഷിബു, ഷില്‍ഡ റെബേര, വി കെ കൃഷ്ണന്‍, വിജി ഷാജന്‍, ശാലിനി ബാബു, ത്രിതല പഞ്ചായത്തംഗങ്ങളായ തങ്കമണി ശശി, സിന്ധു ബാബു, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പ്രസ്സ് ക്ലബ് ഭാരവാഹികള്‍ പങ്കെടുത്തു. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സി സുരേഷ്‌കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it