വൈപ്പിനില്‍ സ്വതന്ത്രനെ നിര്‍ത്താനൊരുങ്ങി കെഎല്‍സിഎ

കൊച്ചി: വൈപ്പിനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താനൊരുങ്ങി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ). സീറ്റ് വിഭജനത്തില്‍ യുഡിഎഫും എല്‍ഡിഎഫും സമുദായത്തെ തഴഞ്ഞതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കെഎല്‍സിഎ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്റെ സംസ്ഥാന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു. ആരെ മല്‍സരിപ്പിക്കണമെന്നത് 14നു ചേരുന്ന അതിരൂപതാ സെക്രേട്ടറിയറ്റ് തീരുമാനിക്കും. ലാറ്റിന്‍ കാത്തലിക്കിന് വൈപ്പിന്‍ മണ്ഡലത്തില്‍ 70 ശതമാനത്തിലേറെ വോട്ടുകളുണ്ടെന്നാണ് സംഘടനയുടെ അവകാശവാദം. സമുദായത്തിന്റെ ഏറ്റവും ശക്തികേന്ദ്രമായ വൈപ്പിന്‍ മണ്ഡലത്തില്‍ സമുദായത്തില്‍നിന്നുള്ള ആളെ പരിഗണിക്കണമെന്ന് ഇടത് -വലത് മുന്നണികളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കെഎല്‍സിഎ പ്രസിഡന്റ് പി എം ബഞ്ചമിന്‍ പറഞ്ഞു. ജനസമ്മതരായ മൂന്നുപേരെ സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ട്. സഭാപിതാക്കന്‍മാരുടെ തീരുമാനങ്ങള്‍ കൂടി അറിഞ്ഞിട്ടേ അന്തിമ തീരുമാനമുണ്ടാവൂയെന്നും ബഞ്ചമിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it