Idukki local

വൈദ്യുത സംരക്ഷണ പദ്ധതിബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍

തൊടുപുഴ: വൈദ്യുത സംരക്ഷണം കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കുട്ടികള്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളേയും വഴിയാത്രക്കാരേയും കേന്ദ്രീകരിച്ച് പ്രചരണ പരിപാടി സംഘടിപ്പിച്ചു. വൈദ്യുത സംരക്ഷണ മാര്‍ഗങ്ങള്‍ അടങ്ങിയ നോട്ടീസുമായി കുട്ടികള്‍ 10 പേരടങ്ങുന്ന നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കച്ചവടക്കാരെ ബോധവല്‍്ക്കരിച്ചത്. സംസ്ഥ ാനത്ത് ഏറ്റവും രൂക്ഷമായ വൈദ്യുത പ്രതിസന്ധി അനുഭവപ്പെടുന്നത് ഡിസംബര്‍ മുതല്‍ മെയ് വരെയാണ്. അന്താരാഷ്ട്ര ഊര്‍ജ്ജ സംരക്ഷണ ദിനമാണ് ഡിസംബര്‍ 14. ഇതിന് മുന്നോടിയായാണ് കുട്ടികള്‍ ഇത്തരത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കൂടാതെ സബ് ജില്ലാ കലോത്സവത്തിന്റെ മുഖ്യവേദി കൂടിയായ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളിന്റെ കവാടത്തില്‍ പ്രത്യേകം സജ്ജമാക്കിയ കൗണ്ടറില്‍ കുട്ടികള്‍ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ വിവിധ സ്‌കൂളുകളിലെ മല്‍സരാര്‍ഥികളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകളാണ് കുട്ടികളുടെ ക്ലാസിനെത്തിയത്. തൊടുപുഴ എഇഒ ടിഎ ജോസഫ് ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ദേവസ്യാച്ചന്‍ പി എം, അധ്യാപകരായ ഷിന്റോ ജോര്‍ജ്്, അനീഷ് ജോര്‍ജ്, സിസ്റ്റര്‍ ഷിജി എന്നിവര്‍ കുട്ടികളുടെ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it